ഉടൻ കൂടുതല്‍ അറസ്റ്റ് ? :കുറ്റം ചെയ്‌തിട്ടില്ലെന്ന്‌ ദിലീപ്‌ . ദിലീപിന്റെ തെളിവെടുപ്പ്‌ കഴിഞ്ഞു ഇന്ന് കോടതിയിൽ

തൃശൂര്‍: നടൻ ദിലീപിന്റെ ജാമ്യഅപേക്ഷയുടെ വാദം ഇന്ന് നടക്കും .ദിലീപിന് ജാമ്യം കിട്ടുമോ ?ദിലീപിന്റെ രണ്ടുദിവസത്തെ പോലീസ്‌ കസ്‌റ്റഡി ഇന്ന്‌ അവസാനിക്കും. തെളിവെടുപ്പു പൂര്‍ത്തിയാക്കി ദിലീപിനെ ഇന്ന്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്റെ വാദവും ഇന്ന്‌ നടക്കും. സെഷൻസ് വകുപ്പുകൾ ഉള്ളതിനാൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ജാമ്യം തള്ളാനാണ് സാധ്യത .നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ കസ്‌റ്റഡിയിലുള്ള ചിലരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. കേസുമായി ബന്ധപ്പെട്ട്‌ ദിലീപിനോടടുത്ത രണ്ടു പേരേ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ പ്രതികളുടെ മൊഴികളിലെ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. കൂടുതല്‍ അറസ്‌റ്റിനുള്ള സാധ്യതയിലേക്കും പോലീസ്‌ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. അറസ്‌റ്റിലായ നടന്‍ ദിലീപിനെ തൃശൂരില്‍ മൂന്നിടങ്ങളിലെത്തിച്ച്‌ പോലീസ്‌ തെളിവെടുപ്പ്‌ നടത്തി. തുടര്‍ന്നു വിശദമായ ചോദ്യംചെയ്യലിന്‌ ആലുവ പോലീസ്‌ ക്ലബിലെത്തിച്ചു.

അതേസമയം കുറ്റം ചെയ്‌തിട്ടില്ലെന്ന്‌ ദിലീപ്‌ അന്വേഷണ സംഘത്തോട്‌ ആവര്‍ത്തിച്ചു. തൃശൂരിലെ ജോയ്‌സ്‌ പാലസ്‌ ഹോട്ടല്‍, ഹോട്ടല്‍ ഗരുഡ, പുഴയ്‌ക്കല്‍ കിണറ്റിങ്കല്‍ ടെന്നീസ്‌ ക്ലബ്‌ എന്നിവിടങ്ങളിലാണ്‌ ദിലീപിനെ തെളിവെടുപ്പിനെത്തിച്ചത്‌. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്‌ക്കൊപ്പം ഈ സ്‌ഥലങ്ങളില്‍വച്ച്‌ ദിലീപ്‌ ഗൂഢാലോചന നടത്തിയെന്നാണു റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലുള്ളത്‌. ടി.ബി. റോഡിലെ ജോയ്‌സ്‌ പാലസിലാണ്‌ ആദ്യം തെളിവെടുപ്പ്‌ നടത്തിയത്‌. ഇവിടെ വച്ച്‌ തന്റെ ബി.എം.ഡബ്ല്യൂ കാറില്‍ വച്ച്‌ ദിലീപ്‌ പള്‍സര്‍ സുനിക്ക്‌ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‌ മുന്‍കൂര്‍ പണമായി 10,000 രൂപ കൈമാറിയെന്നാണ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലുള്ളത്‌. ഹോട്ടലിന്റെ പാര്‍ക്കിങ്‌ ഏരിയയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്‌. രാവിലെ 11.20 മുതല്‍ ആറു മിനിറ്റ്‌ മാത്രമാണ്‌ ദിലീപിനെ കയറ്റിയ പോലീസ്‌ വാഹനം ഹോട്ടല്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയത്‌. നേരിയ ചാറ്റല്‍മഴയും ചുറ്റുമുള്ളവരുടെ പ്രതിഷേധവും കണക്കിലെടുത്ത്‌ ദിലീപിനെ വാഹനത്തില്‍നിന്ന്‌ ഇറക്കിയില്ല. റോഡില്‍ തിങ്ങിക്കൂടിയ ജനക്കൂട്ടം കൂക്കിവിളിച്ചാണു നേരിട്ടത്‌.KAVYA MOTHER -PRAYER
പിന്നീട്‌ കുറുപ്പംറോഡിലെ ഗരുഡ ഹോട്ടലിലേക്കാണ്‌ നീങ്ങിയത്‌. ജോര്‍ജേട്ടന്‍സ്‌ പൂരം എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ്‌ ദിലീപ്‌ ഗരുഡയില്‍ താമസിച്ചത്‌. 11.30 ന്‌ നടനെ പോലീസ്‌ സംഘം ഹോട്ടലില്‍ എത്തിച്ചു. അവിടെ എത്തിച്ചപ്പോഴും വന്‍ ജനാവലി കൂക്കിവിളിച്ചു. ജനക്കൂട്ടത്തിനിടയിലൂടെ നടനെ പുറത്തെത്തിക്കാന്‍ പോലീസ്‌ പാടുപെട്ടു. പുറത്തെത്തിയ ദിലീപ്‌ ചെറുചിരിയോടെയാണ്‌ കൂടിനിന്നവരെ നേരിട്ടത്‌. മൂന്നു തവണയായി 14 ദിവസമാണു ദിലീപ്‌ ഇവിടെ താമസിച്ചത്‌. സെപ്‌റ്റംബര്‍ പത്തുമുതല്‍ 19 വരെയായിരുന്നു താമസം. സുനിലിന്റെയും ദിലീപിന്റെയും പേരില്‍ ബുക്ക്‌ ചെയ്‌ത സ്യൂട്ട്‌റൂമുകളുടെ ബില്ലുകളും രേഖകളും പോലീസ്‌ കണ്ടെടുത്തു. ഓര്‍ഡര്‍ ചെയ്‌തു കഴിച്ച ഭക്ഷണത്തിന്റെ ബില്ലുകളും ഹോട്ടലിലെ സിസി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്നു 11. 45ന്‌ പുഴയ്‌ക്കല്‍ കിണറ്റിങ്കല്‍ ടെന്നീസ്‌ ക്ലബ്ബിലേക്ക്‌ കൊണ്ടുപോയി. കരിങ്കൊടി വീശിയും കൂക്കി വിളിച്ചുമായിരുന്നു ഇവിടെ നാട്ടുകാര്‍ ദിലീപിനെ വരവേറ്റത്‌. കേസില്‍ രണ്ടാംവട്ട ഗൂഢാലോചന നടന്ന സ്‌ഥലങ്ങളില്‍ ഒന്നാണിത്‌. ഇവിടെയും ജോര്‍ജേട്ടന്‍സ്‌ പൂരത്തിന്റെ ചിത്രീകരണം നടന്നിരുന്നു. ദിലീപിനെ കൊണ്ടുവരുന്നതറിഞ്ഞ്‌ ശക്‌തമായ പ്രതിഷേധവുമായി ജനക്കൂട്ടം ഗേറ്റിന്‌ മുന്നില്‍ തടിച്ചുകൂടിയിരുന്നു. എ.ഐ.വൈ.എഫ്‌, എ.ഐ.എസ്‌.എഫ്‌. പ്രവര്‍ത്തകര്‍ ശക്‌തമായ പ്രതിഷേധമാണ്‌ നടനെതിരേ തീര്‍ത്തത്‌. ദിലീപിനെയും വഹിച്ചു കൊണ്ടുള്ള പോലീസ്‌ വാനിന്‌ നേരേ കരിങ്കൊടി വീശി മുദ്രാവാക്യം വിളിച്ചു. സ്‌ത്രീപീഡനക്കാരനെ വിട്ടുതരാന്‍ ആവശ്യപ്പെട്ട്‌ അസഭ്യവര്‍ഷവുമുണ്ടായി.

ടെന്നീസ്‌ ക്ലബിലെ പാര്‍ക്കിങ്‌ ഏരിയയിലാണ്‌ പോലീസ്‌ വാന്‍ നിര്‍ത്തിയത്‌. വാഹനത്തിനുള്ളിലിരുത്തി തെളിവെടുത്ത്‌ മടങ്ങാനായിരുന്നു തീരുമാനമെങ്കിലും സ്‌ഥിതിഗതി ശാന്തമായതോടെ പള്‍സര്‍ സുനിയും ദിലീപും കൂടിക്കാഴ്‌ച നടത്തിയെന്നു പറയുന്ന ടെന്നീസ്‌ കോര്‍ട്ടിന്റെ അകത്തു പ്രവേശിപ്പിച്ചു. കോര്‍ട്ടിനകത്ത്‌ എട്ടു മിനിറ്റ്‌ പോലീസ്‌ ദിലീപുമായി ചെലവഴിച്ചു. മൊത്തം അരമണിക്കൂറിലേറെ സമയം ഇവിടെ തെളിവെടുപ്പ്‌ നടന്നു. ടെന്നീസ്‌ ക്ലബില്‍ വച്ചാണു പള്‍സര്‍ സുനിയുടെയും ദിലീപിന്റെയും ടവര്‍ ലൊക്കേഷന്‍ ഒരേ പരിധിയില്‍ വന്നത്‌. ക്ലബിലെ ജീവനക്കാര്‍ ദിലീപുമൊത്ത്‌ എടുത്ത സെല്‍ഫി ചിത്രങ്ങളില്‍ പതിഞ്ഞ പള്‍സര്‍ സുനിയുടെ ദൃശ്യം ഗൂഢാലോചന വെളിവാക്കുന്ന പ്രധാന തെളിവായിട്ടാണ്‌ അന്വേഷണ സംഘം കണ്ടെത്തിയത്‌. തനിക്ക്‌ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമുള്ള ദിലീപിന്റെ വാദം പൊളിക്കുന്നതായിരുന്നു ഈ ചിത്രങ്ങള്‍.DILEEP REPORTER

പള്‍സര്‍ സുനിയും ദിലീപും ഉള്‍പ്പെടുന്ന സെല്‍ഫിയെടുത്ത ടെന്നീസ്‌ ക്ലബിലെ ജീവനക്കാരന്‍ ബിധിന്‍ എന്ന ബില്ലുവിന്റെ മൊഴിയെടുത്തു. ജോര്‍ജേട്ടന്‍സ്‌ പൂരത്തിന്റെ ചിത്രീകരണം നടന്ന തീയതി അറിയാനാണ്‌ ബിധിന്‍ ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത സെല്‍ഫി പോലീസ്‌ പരിശോധിച്ചത്‌. ബിധിന്റെ ഫെയ്‌സ്ബുക്കില്‍നിന്നു പള്‍സര്‍ സുനി ഉള്‍പ്പെടുന്ന ചിത്രങ്ങള്‍ അപ്രതീക്ഷിതമായി പോലീസ്‌ കണ്ടെടുക്കുകയായിരുന്നു. ചിത്രത്തില്‍ പള്‍സര്‍ സുനി ഉണ്ടെന്നറിയാതെയാണ്‌ ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌തതെന്ന്‌ ബിധിന്‍ മൊഴി നല്‍കി. 12.30 ന്‌ ശേഷമാണ്‌ അന്വേഷണസംഘം ആലുവ പോലീസ്‌ ക്ലബിലേക്ക്‌ മടങ്ങിയത്‌. അപ്പോഴും പ്രതിഷേധവും കൂവലുമുണ്ടായി. ഗേറ്റിനു പുറത്തു വാഹനം തടയാന്‍ ശ്രമിച്ചതിന്‌ പോലീസും എ.ഐ.വൈ.എഫ്‌. പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
വെളുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ്‌ ദിലീപ്‌ തെളിവെടുപ്പിനെത്തിയത്‌. മുഖത്തും ചലനങ്ങളിലും അമിതമായ ക്ഷീണമുണ്ടായിരുന്നു. പോലീസ്‌ വാഹനത്തിനകത്തു വെച്ചും പുറത്തിറക്കിയപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ ദിലീപ്‌ നിസംഗത പാലിച്ചു. പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസ്‌, വിശാല്‍ ജോണ്‍സന്‍, ആലുവ സി.ഐ. റിയാസ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌. തൃശൂരിലെ തെളിവെടുപ്പ്‌ അവസാനിച്ചതിനെത്തുടര്‍ന്ന്‌ ആലുവ പോലീസ്‌ ക്ലബിലെത്തിച്ചു. ഇവിടെവച്ചും ചോദ്യംചെയ്യല്‍ തുടര്‍ന്നു. ഗൂഢാലോചന നടന്ന കൊച്ചി, തൊടുപുഴ എന്നിവിടങ്ങളില്‍ ബുധനാഴ്‌ച തെളിവെടുപ്പ്‌ നടത്തിയിരുന്നു.

Top