ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില വഷളാകുന്നതായി റിപ്പോര്‍ട്ട്!!..ആശങ്കയോടെ ബന്ധുക്കളും സുഹൃത്തുക്കളും .

കൊച്ചി:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ കടുത്ത ആശങ്ക !കാര്യമായ യാതൊരു പുരോഗതിയുമില്ലാതെ ആശങ്കാജനകമായി തുടരുകയാണ് അപകടത്തില്‍ മരിച്ച ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മി. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നോ അങ്ങനെ വന്നാല്‍ പൂര്‍ണ ആരോഗ്യവതിയായിരിക്കുമെന്നോ പറയാറായിട്ടില്ല. ഒക്ടോബര്‍ 3 ന് ബാലഭാസ്‌കറിന്റെ ഭൗതിക ശരീരം ശാന്തികവാടത്തില്‍ സംസ്‌കരിക്കുമ്പോള്‍ ഒരു ഉള്‍വിളിയെന്ന വണ്ണം ലക്ഷ്മിക്ക് രണ്ടു തവണ ഫിറ്റസ് വന്നതായി വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര ആഴ്ചക്കിടയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ലക്ഷ്മിക്ക് ബോധം വന്നത്. അപ്പോള്‍ കുഞ്ഞിനെ ചോദിച്ചെങ്കിലും മയക്കത്തിലേക്ക് വീഴുകയായിരുന്നു. കുഞ്ഞ് അടുത്ത മുറിയിലുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത് .ലക്ഷ്മിയുടെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അക്കാര്യം ആശുപത്രി സ്ഥിതീകരിച്ചിട്ടില്ല. അപകടനില തരണം ചെയ്യുമ്പോള്‍ അത് ശരിയാവും എന്ന് കരുതാനാണ് ഡോക്ടര്‍മാര്‍ക്കിഷ്ടം . ലക്ഷ്മിക്ക് ഭക്ഷണവും മറ്റും നല്‍കുന്നില്ല. അത് ട്യൂബിലൂടെ നല്‍കാവുന്ന അവസ്ഥ പോലുമായിട്ടില്ല.

ലക്ഷ്മിയുടെ കുടുംബം അവരെ പ്രവേശിപ്പിച്ചിരിക്കുന്ന സ്വകാര്യാശുപത്രിയിലുണ്ട്. ബാലുവിന്റെ മാതാപിതാക്കള്‍ അവരുടെ ജഗതിയിലുള്ള വീട്ടിലാണ്. നല്ല ശാരീരിക സ്ഥിതിയില്ലാത്ത ബാലുവിന്റെ സഹോദരിയെ തനിച്ചാക്കി അവര്‍ക്ക് ആശുപത്രിയില്‍ നില്‍ക്കാനാവില്ല. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ബാലുവിന്റെ കുടുംബം. മൂത്ത മകളെ ചികിത്സിച്ച് വിമുക്തഭടനായ ബാലുവിന്റെ പിതാവിന്റെ സാമ്പത്തികാടിത്തറ തകര്‍ന്നു. ഇനി എന്തു ചെയ്യണമെന്ന് ഇവര്‍ക്കറിയില്ല. പ്രായമായ മാതാപിതാക്കളുടെ കാലം കഴിഞ്ഞാല്‍ മകളെ ആരുനോക്കുമെന്നും അറിയില്ല. ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നെങ്കില്‍ എന്നിവര്‍ ആഗ്രഹിക്കുന്നത് അതു കൊണ്ടാണ്.12

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലക്ഷ്മിയുടെ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ വ്യക്തമായ ഒരു ചിത്രവും നല്‍കുന്നില്ല. വെന്റിലേറ്റര്‍ സപ്പോര്‍ട്ടില്‍ കഴിയുന്ന ഒരു രോഗിയുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാം എന്നാണ് ഡോക്ടര്‍മാര്‍ നല്‍ക്കുന്ന സൂചന. എങ്കില്‍ വിദഗ്ദധചികിതിസ നല്‍കാന്‍ മറ്റെവിടെയെങ്കിലും മാറ്റി കൂടേ എന്ന ചോദ്യത്തിനും മറുപടിയില്ല.അപകടമുണ്ടായ ഉടനെ ബാലുവിനെയും ഭാര്യയെയും സ്വകാര്യാശുപത്രിയിലാണ്  എത്തിച്ചത് . ഇതിനകം ലക്ഷകണക്കിനു രൂപ ചികിത്സക്ക് ചെലവായി കാണും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. സ്വകാര്യാശുപത്രി നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നില്ല. ബാലഭാസ്‌കറിനെ ചികിത്സിക്കാന്‍ എയിംസില്‍ നിന്ന് ഡോക്ടര്‍മാര്‍ വരാനുള്ള തടസ്സവും ഇതു തന്നെയായിരുന്നു. ബാലഭാസ്‌കറിന്റെ ചില സുഹൃത്തുക്കള്‍ സ്വകാര്യാശുപത്രിയിലുണ്ട്. അവര്‍ ലക്ഷ്മിയുടെ കുടുംബത്തിന് വലിയ സഹായമാണ് നല്‍കുന്നത്.

Top