ബസ് കുളത്തിലേക്ക് മറിഞ്ഞു; 17 പേര്‍ മരിച്ചു; 35 പേര്‍ക്ക് പരിക്ക്; സംഭവം ബംഗ്ലാദേശില്‍

ബംഗ്ലാദേശില്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേര്‍ മരിച്ചു. ജലകത്തി സദര്‍ ഉപസിലയുടെ കീഴിലുള്ള ഛത്രകണ്ഡ മേഖലയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റതായും ‘ഡെയ്ലി സ്റ്റാര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു

അറുപതിലധികം യാത്രക്കാരുമായി പിറോജ്പൂരിലെ ഭണ്ഡാരിയയില്‍ നിന്ന് രാവിലെ പുറപ്പെട്ട ബസ് ബാരിഷാല്‍-ഖുല്‍ന ഹൈവേയിലെ ഛത്രകണ്ടയില്‍ റോഡരികിലെ കുളത്തിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവര്‍ ആരോപിച്ചു. കഷ്ടിച്ച് 52 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസില്‍, അമിത യാത്രക്കാരെ കയറ്റിയതാണ് മറിയാനുള്ള കാരണമെന്നും ആരോപണമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിറോജ്പൂരിലെ ഭണ്ഡാരിയ ഉപജിലയിലും ഝല്‍കാത്തിയിലെ രാജാപൂര്‍ പ്രദേശത്തുമുള്ളവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. 17 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ബാരിഷാല്‍ ഡിവിഷണല്‍ കമ്മീഷണര്‍ എംഡി ഷൗക്കത്ത് അലി സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top