ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഹൈന്ദവ പുരോഹിതനെ ബൈക്കിലെത്തിയ സംഘം കഴുത്തറുത്ത് കൊന്നു

KILLING

ധാക്ക: ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ഹൈന്ദവ പുരോഹിതനെ കഴുത്തറുത്ത് കൊന്നു. ഞെട്ടിപ്പിക്കുന്ന സംഭവം നടക്കുന്നത് ബംഗ്ലാദേശിലാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ അക്രമ സംഭവങ്ങള്‍ പതിവാകുകയാണ്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്.

മുസ്ലിം മതതീവ്രവാദികളാണ് ഇതിനു പിന്നിലെന്ന് പറയുന്നു. അനന്ദ് ഗോപാല്‍ ഗാംഗുലി(65) എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് പുരോഹിതന്റെ കഴുത്തറക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് രാവിലെ ഏകദേശം 9.30-യോടെയായിരുന്നു സംഭവം. അനന്ദ് ഗോപാല്‍ ഗാംഗുലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അക്രമികള്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Top