അമേരിക്കൻ മലയാളിയുടെ കൊലപാതകം: 15കാരൻ പിടിയിൽ

മെസ്‌കിറ്റ്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ. സംഭവത്തിൽ 15കാരനാണ് പിടിയിലായത്. ഇയാൾക്കെതിരെ ടെക്‌സസ് പോലീസ് കൊലക്കുറ്റം ചുമത്തി.

മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയിൽ ബ്യൂട്ടി സ്‌റ്റോർ നടത്തിയിരുന്ന കോഴഞ്ചേരി ചെറുകോൽ സ്വദേശി ചരുവേൽ പുത്തൻവീട്ടിൽ സാജൻ മാത്യു(56)വാണ് ഇന്നലെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചയ്ക്ക് കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജന് നേരെ വെടി ഉതിർക്കുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും കൊടുക്കാൻ തയ്യാറാകാതെ ഇരുന്നതാണ് യുവാവിനെ വെടിവെക്കാൻ പ്രേരിപ്പിച്ചത്.

Top