കൊച്ചി: ബാര്‍ കോഴ കേസ് പുതിയ തലത്തിലേക്ക് നീങ്ങുന്നു. മുതിര്‍ കോണ്‍ഗ്രസ് നേതാക്കളിലേക്കും വിജിലന്‍സ് അന്വേഷണം ആരംഭിക്കുകയാണ്. തൃക്കാക്കര മുന്‍ എംഎല്‍എ ബെന്നി ബെഹ്നാന്റെ ഇടപാടുകളാണ് വിജിലന്‍സ് പരിശോധിക്കുന്നത്.
ബാര്‍ കോഴയിലൂടെ ലഭിച്ച പണം സോളര്‍ ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം. കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ പരിശോധന നടത്തുന്ന സാഹചര്യത്തിലാണ് ബെന്നി ബെഹ്നാനെക്കുറിച്ചുള്ള പരാതി വിജിലന്‍സിനു ലഭിക്കുന്നത്. സോളര്‍ വിവാദം ഒതുക്കുന്നതിനുവേണ്ടി ബാറുകള്‍ തുറക്കുന്നതിനു കോഴയായി ലഭിച്ച പണം ഉപയോഗിച്ചെന്നാണു പരാതി.
ബാബുവുമായി അടുപ്പമുള്ള നേതാവെന്ന നിലയിലാണ് ബെന്നിക്കെതിരെ അന്വേഷണം നടത്തുന്നത്. എംഎല്‍എ ആയിരുന്നപ്പോള്‍ ബെന്നി സമ്പാദിച്ച സ്വത്തുക്കളെയും ആസ്തിയേയും കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, കേസില്‍ കെ.ബാബുവിനെതിരായ പരിശോധന ഇന്നും തുടരുകയാണ്. ബാബുവിന്റെ മരുമകന്റെ ലോക്കറുകള്‍ തുറന്നു പരിശോധിച്ചു.