കൈയില്‍ ടേപ്പുമായി ജേക്കബ് തോമസ്..സെന്‍കുമാറിനെതിരെ പരോക്ഷ വിമര്‍ശനം .

കോഴിക്കോട്: ബാര്‍കോഴക്കേസില്‍ തന്നെ വിമര്‍ശിച്ച പോലീസ് മേധാവി സെന്‍കുമാറിനെതിരെ പരോക്ഷ വിമര്‍ശവുമായി ഡി.ജി.പി ജേക്കബ് തോമസ്.ഇന്ന് മാധ്യമങ്ങളെ കാണുമ്പോള്‍ വായില്‍ ടേപ്പ് ഒട്ടിക്കണമെന്ന് വിചാരിച്ചു. അച്ചടക്കത്തിന്റെ നിര്‍വചനം എന്താണന്ന് തനിക്കറിയില്ല. താനും സെന്‍കുമാറിനെപ്പോലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. എന്നാണ് ജേക്കബ് തോമസ് ഇന്ന് പ്രതികരിച്ചത്. കൈയില്‍ ടേപ്പുമായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
ബാര്‍കോഴ കേസില്‍ സത്യം തെളിഞ്ഞിരുന്നില്ലേയെന്നും ജേക്കബ് തോമസ് ചോദിച്ചു. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മാനേജ്‌മെന്റില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം പുറത്തിറങ്ങിയപ്പോഴാണ് തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഇങ്ങനെ മറുപടി നല്കിയത്.senkumar

ബാര്‍കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അറിഞ്ഞില്ല. വിജിലന്‍സുമായി ബന്ധമില്ലാത്ത ആള് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് പറഞ്ഞത്. അന്വേഷണം നടക്കുന്ന സമയത്ത് താന്‍ വിജിലന്‍സില്‍ ജോലി ചെയ്തിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാര്‍കോഴ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിന്യായം വായിച്ചിട്ടില്ല. അതേസമയം, ബാര്‍കോഴ കേസില്‍ സത്യം തെളിയുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സത്യമേവ ജയതേ എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി. കേസില്‍ സത്യം തെളിഞ്ഞിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി പറയാതിരിക്കാന്‍ സെല്ലോടോപ്പുമായാണ് താന്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിന്‍സന്‍ എം പോള്‍ തന്റെ ആത്മാര്‍ത്ഥസുഹൃത്താണെന്നും അദ്ദേഹം വളരെ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ചോദ്യത്തിന് മറുപടിയായി ജേക്കബ് തോമസ് പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തില്‍ അദ്ദേഹത്തിന് പിരിഞ്ഞു പോകേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.
ബാര്‍ കോഴ കേസില്‍ അഭിപ്രായം പറയാന്‍ ജേക്കബ് തോമസ് അര്‍ഹനല്ലെന്നും അറിയാത്ത കാര്യത്തിന്റെ ആധികാരികതയെ പറ്റി പറയരുതെന്നുമായിരുന്നു ഡി.ജി.പി സെന്‍കുമാര്‍ രാവിലെ അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയായാണ് ജേക്കബ് തോമസിന്റെ പ്രതികരണം. വിവാദങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഇന്ന് ടി.വി കാണുകയോ പത്രം വായിക്കുകയോ ചെയ്തില്ലെന്നും പറഞ്ഞ ജേക്കബ് തോമസ് ഇപ്പോള്‍ സത്യം തെളിഞ്ഞില്ലേയിന്നും ചോദിച്ചു. സ്വാതന്ത്യം എന്നു പറയുന്നത് വലിയ കണ്‍സെപ്റ്റാണെന്നു പറഞ്ഞ അദ്ദേഹം ആരും പൂര്‍ണരായി സ്വതന്ത്രരല്ലെന്നും കൂട്ടിച്ചേര്‍ത്തു.

Top