ന്യൂഡല്‍ഹി: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവായിട്ടും കെ എം മാണി അധികാരത്തില്‍ തുടര്‍ന്നാല്‍ വന്‍ ബഹുജന പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതിനിട നല്‍കാതെ മാണി എത്രയും വേഗം രാജി വെയ്ക്കണം.
അന്വേഷണ ഉദ്യോഗസ്ഥനെപോലും സമ്മര്‍ദ്ദത്തിലാക്കി അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിപ്പിച്ച മാണി വീണ്ടും മന്ത്രി കസേരയില്‍ ഇരുന്നുള്ള പുനരന്വേഷണം പ്രഹസനമാകും. നീതിന്യായ വ്യവസ്ഥയെ അപഹസിക്കലാകും അത്. കെ എം മാണി മാത്രമല്ല. ബാര്‍ക്കോഴ കേസില്‍ എക്സൈസ് മന്ത്രി കെ ബാബുവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോപണ വിധേയരാണ്. ഇതില്‍ ആദ്യം കെഎം മാണിയെയാണ് പ്രതിചേര്‍ത്ത് കേസെടുത്തതെന്നും കോടിയേരി പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക