കോട്ടയം മാത്രം പോര: ഇടുക്കിയോ ചാലക്കുടിയോ കൂടി വേണമെന്ന് ജോസ് കെ മാണി

കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുകയാണ് കേരളം. ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുകയാണ്. അതിനിടയിലാണ് വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ആയ ജോസ് കെ മാണി രംഗത്തെത്തിയത്. കോട്ടയം മാത്രം മതിയാകില്ല ഒരു സീറ്റ് കൂടി വേണമെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടും. കോട്ടയത്തിന് പുറമെ, ഇടുക്കിയോ ചാലക്കുടിയോ ആകും ആവശ്യപ്പെടുക. പാര്‍ട്ടിയില്‍ സീറ്റിനെച്ചൊല്ലി പടലപ്പിണക്കമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Top