
കൊച്ചി: ബാർ കോഴ കേസ് അന്വേഷണത്തിൽ വിജിലൻസ് ഡയറക്ടർക്ക് പിഴവ് പറ്റിയെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ തെളിവുകൾ കൃത്യമായി പരിശോധിച്ചില്ല. നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചു.വിജിലന്‍സ് ഡയറക്‌ടര്‍ക്ക് വലിയ അധികാരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അത് ആ രീതിയിലല്ല ഡയറക്‌ടര്‍ ഉപയോഗിച്ചതെന്നും കോടതി പറഞ്ഞു. ബാര്‍കോഴക്കേസില്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്കെതിരെ രൂക്ഷമായ പരമാര്‍ശങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയില്‍ വിധിപ്രസ്താവം നടത്തവെയാണ് വിജിലന്‍സ് ഡയറക്‌ടര്‍ക്കെതിരെ കോടതിയുടെ രൂക്ഷവിമര്‍ശനം.

ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിന്റെ നിലപാട് കോടതി തള്ളി. വിജിലന്‍സ് കോടതി വിധിയില്‍ തെറ്റില്ല. വസ്തുത റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും പരിശോധിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് പറഞ്ഞ കോടതി വിജിലന്‍സ് ഡയറക്‌ടര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയെന്നും നിരീക്ഷിച്ചു.
വിജിലന്‍സ് ഡയറക്‌ടര്‍ തെളിവുകള്‍ പരിശോധിച്ചില്ല. ഡയറക്‌ടര്‍ക്ക് തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. ഡയറക്‌ടര്‍ സുപ്രീംകോടതി അഭിഭാഷകരുടെ അഭിപ്രായം മാത്രമാണ് മാനിച്ചെതെന്നും കോടതി നിരീക്ഷിച്ചു.വിധിപ്രസ്താവം തുടരുകയാണ്.വിജിലൻസ് ഡയറക്ടർ സ്വന്തം അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. സുപ്രീംകോടതി അഭിഭാഷകന്‍റെ നിയമോപദേശങ്ങൾ മാത്രമാണ് ഡയറക്ടർ സ്വീകരിച്ചത്. ഡയറക്ടർക്ക് തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. വിപുലമായ അധികാരങ്ങളുള്ള ഡയറക്ടർ ആ രീതിയിൽ പ്രവർത്തിച്ചില്ല എന്നും കോടതി കുറ്റപ്പെടുത്തി.