ബാബു കുടുങ്ങുമോ ?മന്ത്രി ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. ലളിതകുമാരി കേസിലെ വിധി പ്രകാരം മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമായിരുന്നില്ലേയെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരടങ്ങിയ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

 

ക്ക് ബ്ബബു – 6മന്ത്രി കെ ബാബുവിന് എതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ഹൈക്കോടതി. പ്രാഥമിക റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടി സീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി അന്വേഷണസംഘത്തിന് നിര്‍ദ്ദേശം നല്‍കി. ലളിതകുമാരി കേസിലെ വിധി പ്രകാരം മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമായിരുന്നില്ലേയെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരടങ്ങിയ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

മന്ത്രിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. ജൂണ്‍ ആറിന് വിജിലന്‍സ് ഡിവൈ: എസ്.പി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിക്കുകയോ നിരസരിക്കുകയോ ചെയ്തോ? അതല്ല റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിക്ക് കൈമാറുകയാണോ ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍, ഇതിന് വ്യക്തമായ മറുപടി നല്‍കാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്ര് ജനറല്‍ കെ.പി.ദണ്ഡപാണിക്ക് കഴിഞ്ഞില്ല. ബാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഉള്ളതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം നേരിടുന്നതെന്ന് എ.ജി പറഞ്ഞു. എ.ജിയുടെ മറുപടിയെ തുടര്‍ന്നാണ്, ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് എ.ജിയോട് നിര്‍ദ്ദേശിച്ചത്.ബാര്‍ കോഴക്കേസിനെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

മന്ത്രിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. ജൂണ്‍ ആറിന് വിജിലന്‍സ് ഡിവൈ: എസ്.പി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിക്കുകയോ നിരസരിക്കുകയോ ചെയ്തോ? അതല്ല റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിക്ക് കൈമാറുകയാണോ ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍, ഇതിന് വ്യക്തമായ മറുപടി നല്‍കാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്ര് ജനറല്‍ കെ.പി.ദണ്ഡപാണിക്ക് കഴിഞ്ഞില്ല. ബാര്‍ കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഉള്ളതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം നേരിടുന്നതെന്ന് എ.ജി പറഞ്ഞു. എ.ജിയുടെ മറുപടിയെ തുടര്‍ന്നാണ്, ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് എ.ജിയോട് നിര്‍ദ്ദേശിച്ചത്.

Top