അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പം ഭാര്യ എന്നും ഉണ്ടാകാറുണ്ട്. എന്നാല്‍, അദ്ദേഹത്തിന്റെ മക്കളെ അധികം പൊതുവേദിയില്‍ കാണാറില്ല. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ബരാക് ഒബാമയുടെ മകളെ ലോകം മുഴുവന്‍ കണ്ടു. മലിയ ഒബാമ ശരീരം പ്രദര്‍ശിപ്പിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
18കാരിയായ മലിയയുടെ അര്‍ധനഗ്ന വീഡിയോ വൈറലാവുന്നുവെന്നാണ് റിപ്പോര്‍ട്ട്. യുഎസ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് കൂട്ടുകാരികള്‍ക്കൊപ്പം നൃത്തം ചെയ്തിരിക്കുന്നത്. സ്‌കൂള്‍ ഗ്രാജ്വേറ്റായ മലിയയ്ക്ക് കഴിഞ്ഞ മാസമാണ് 18 വയസ് തികഞ്ഞിരിക്കുന്നത്. മറ്റൊരു വീഡിയോയില്‍ ബൂബ്-ട്യൂബ്, ഡെനിം ഹോട്ട്പാന്റ്‌സ് എന്നിവ ധരിച്ചാണ് മലിയ തന്റെ കൂട്ടുകാരിക്കൊപ്പം ചുറ്റിത്തിരിഞ്ഞ് നൃത്തമാടിയിരിക്കുന്നത്.
തന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് കൊണ്ട് സീക്രട്ട് സര്‍വീസ് പുറകെയുണ്ടെന്നറിയാമെങ്കിലും സാധാരണ കൗമാരക്കാരിയുടെ ജീവിതമാണ് മലിയ നയിക്കുന്നത്. ആംസ്ട്രര്‍ഡാമിലെ ഒരു ക്ലബില്‍ മലിയ തന്റെ ബെര്‍ത്ത് ഡേ ആഘോഷിച്ചതും വാര്‍ത്തയായിരുന്നു.
വൈറ്റ്ഹൗസിലേക്ക് ആദ്യമായി എത്തുമ്പോള്‍ മലിയയ്ക്ക് വെറും പത്ത് വയസ് മാത്രമായിരുന്നു പ്രായം. തന്റെ ഇളയസഹോദരി സാഷയ്‌ക്കൊപ്പം വൈറ്റ്ഹൗസിലായിരുന്നു മലിയ വളര്‍ന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇവര്‍ സ്‌പോട്ട്‌ലൈറ്റില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിട്ടുണ്ട്. വൈറ്റ് ഹൗസില്‍ വച്ച് ഈ വര്‍ഷം ആദ്യം നടന്ന ഡിന്നറില്‍ റയാന്‍ റൈനോള്‍ഡ്‌സിനോട് മലിയ സംസാരിക്കുന്നത് കണ്ട് സാഷ ഡബിള്‍ തംസ്അപ് ചെയ്യുന്ന ചിത്രം വൈറലായിരുന്നു. മലിയ ഇപ്പോള്‍ തന്റെ പഠനത്തില്‍ നിന്നും തല്‍ക്കാലം അവധിയെടത്തിരിക്കുകയാണ്.
പിതാവ് പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്നതിനെ തുടര്‍ന്ന് 2017ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് മലിയ വീണ്ടും പഠനം ആരംഭിക്കുന്നതാണ്. ഒബാമയ്‌ക്കൊപ്പം വിദേശപര്യടനങ്ങള്‍ക്കായി മക്കളും പോകാറുണ്ട്. അപ്പോഴെടുക്കപ്പെട്ട വിവിധ ചിത്രങ്ങള്‍ വൈറലായിരുന്നു.