തിരുവനന്തപുരം: ബിജെപി ബന്ധം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് നില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ ശ്രമം. ഇതിന്‍രെ ഭാഗമായി തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭയിലെത്തിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. കുറച്ചു നാളുകളായി തുഷാറും എന്‍ഡിഎ ബന്ധം വിച്ഛേദിച്ച് നില്‍ക്കുകയാണ്. ഇതിന് പരിഹാരമായിട്ടാണ് പുതിയ നീക്കം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കുമത്സരിക്കുമെന്ന ബിഡിജെഎസ് മുന്നറിയിപ്പിലെ അപായസൂചന തിരിച്ചറിഞ്ഞാണ് നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഫെബ്രുവരി 18ന് ബിജെപി കേന്ദ്രഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെത്തിയ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ അധ്യക്ഷന്‍ അമിത് ഷായും ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി രാംലാല്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കാന്‍ ധാരണയായത്.
മാര്‍ച്ച് 23 ന് 16 സംസ്ഥാനങ്ങളിലായി ഒഴിവുളള 59 രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബിജെപിക്ക് ഉറപ്പുളള സീറ്റിലായിരിക്കും തുഷാര്‍ മത്സരിക്കുക. 12 ന് മുമ്പ് തുഷാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ചെങ്ങന്നൂര്‍ മണ്ഡലത്തില് 67.4 ശതമാനം വരുന്ന ഹിന്ദുവോട്ടര്‍മാരില് 19.5 ശതമാനം ഈഴവവിഭാഗത്തില്‍പ്പെട്ടവരും 12.6 ശതമാനം പേര് പട്ടികവിഭാഗക്കാരുമാണ്. ഈ വിഭാഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ വിജയസാധ്യതയുണ്ടെന്നും അതിന് ബിഡിജെഎസ് ഒപ്പം വേണമെന്നും കുമ്മനം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഒഴിവുളള രാജ്യസഭ സീറ്റുകളിലൊന്നില്‍ നിന്നായിരിക്കും തുഷാര്‍ മത്സരിക്കുക. കേന്ദ്രസര്‍ക്കാര്‍ ബിഡിജെഎസിന് വാഗ്ദാനം ചെയ്ത പദവികള്‍ വൈകുന്നതില്‍ കടുത്ത അമര്‍ഷത്തിലായിരുന്നു വെളളാപ്പളളി. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍, തരംകിട്ടുമ്പോഴൊക്കെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വെളളാപ്പളളി വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്നു. തുടക്കത്തില്‍ വെളളാപ്പളളിയെ തിരുത്തുന്ന നിലപാടാണ് തുഷാര്‍ സ്വീകരിച്ചിരുന്നതെങ്കിലും അടുത്തിടെയായി പിതാവിന്റെ വഴിയേ ആയിരുന്നു മകനും.
എന്നാല്‍ നീക്കം ബിഡിജെഎസിലെ മറ്റ് കക്ഷികള്‍ക്ക് പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കെപിഎംഎസ് വിഭാഗത്തിലെ അണികള്‍ ഈ നീക്കത്തില്‍ നിരാശരാണ്. തങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ ഇ്‌പ്പോഴും അങ്ങനെ തന്നെ നില്‍്കകുന്നതിലാണ് അമര്‍ഷം. അയ്യന്‍കാളി മണ്ഡപത്തിന് കോടികള്‍ അനുവദിച്ചെന്ന വാര്‍ത്തപോലും സത്യമല്ലാതായെന്നും വിമര്‍ശനമുണ്ട്