പശുവിവാദം മരണം കൂടുന്നു,ഭരണാധികാരികള്‍ നിസംഗതയില്‍ ?കശ്മീരില്‍ പരിക്കേറ്റ യുവാവ് മരിച്ചു

ശ്രീനഗര്‍:കശ്മീരില്‍ പശുവിനെ കടത്തിയ വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് കൊല്ലപ്പെട്ടു. ഷാഹിദ് റസൂല്‍ ഭട്ടാ(16)ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു രാവിലെയാണ് കൊല്ലപ്പെട്ടത്.ഒക്ടോബര്‍ ഒമ്പതിനാണ് ഷാഹിദ് റസൂല്‍ ഡ്രൈവറായ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. വാഹനത്തിന് നേരെ ബജ്‌രംഗി ദള്‍ പ്രവര്‍ത്തകര്‍ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഷൗക്കത്ത് അഹമ്മദ് ദര്‍(35) എന്ന ആള്‍ക്കും ഗുരുതരപരിക്കുണ്ട്. ഇയാളും ചികില്‍സയിലാണ്.Kashmir-beef-ban-protest
ഷാഹിദിന്റെ കൊലപാതകത്തെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. പ്രതിഷേധവുമായി ജനങ്ങള്‍ റോഡിലിറങ്ങിയിരിക്കുകയാണ്. പോലിസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിവിധ രാഷ്ട്രീയ കക്ഷികള്‍ നാളെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.കശ്മീരില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് സുപ്രിംകോടതി നിരോധനത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തുകയായിരുന്നു.ബീഫിന്റെ പേരില്‍ രാജ്യത്ത് കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് ഷാഹിദ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനും മഹാരാഷട്രയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മറ്റൊരു യുവാവിനെയും കൊലപ്പെടുത്തിയിരുന്നു.

Top