യാചകനെ കുളിപ്പിച്ചപ്പോള്‍ കണ്ടെത്തിയത് കോടികളുടെ രേഖകള്‍; ബാങ്ക് അക്കൗണ്ട് രേഖകളും ആധാര്‍കാര്‍ഡും ലഭിച്ചു

ന്യൂഡല്‍ഹി: യാചകനായി അലഞ്ഞുതിരിഞ്ഞ വൃദ്ധന്റെ പക്കല്‍ ആധാര്‍കാര്‍ഡും കോടികളുടെ ബാങ്ക് ഡെപ്പോസിറ്റ് രേഖകളും. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. അലഞ്ഞ് തിരിഞ്ഞ വൃദ്ധന്റെ പക്കല്‍ നിന്നാണ് കോടികളുടെ രേഖകള്‍ കണ്ടെടുത്തത്.

സ്‌കൂള്‍ പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടന്നയാളെ സ്വാമി ഭാസ്‌കര്‍ സ്വരൂപ് ജി മഹാരാജിന്റെ ആശ്രമത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇയാളെ കുളിപ്പിച്ച് വൃത്തിയാക്കുമ്പോഴാണ് വസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആധാര്‍കാര്‍ഡും രേഖകളും കണ്ടെത്തിയത്. ഒരു കോടി ആറ് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപത്തിന്റെ രേഖകളാണ് ആധാര്‍കാര്‍ഡിനൊപ്പമുണ്ടായിരുന്നത്. ആധാര്‍കാര്‍ഡിലെ വിവരങ്ങളെ പിന്തുടര്‍ന്ന് ആശ്രമം അധികൃതര്‍ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നുള്ള ബിസിനസ്സുകാരനായ മുത്തയ്യ നാടാര്‍ ആണ് യാചകനെന്ന് രേഖകളില്‍ നിന്ന് തെളിഞ്ഞു. മകള്‍ ഗീത ആശ്രമത്തിലെത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയി. ആറ് മാസം മുമ്പ് ഒരു ട്രെയിന്‍ യാത്രക്കിടെയാണ് മുത്തയ്യ നാടാരെ കാണാതായതെന്ന് ഗീത പറഞ്ഞു. ആരെങ്കിലും ഏതെങ്കിലും മയക്കുമരുന്ന് കുത്തിവച്ചതിലൂടെ ഇയാളുടെ ഓര്‍മ്മശക്തിക്ക് തകരാര്‍ സംഭവിച്ചതാകാമെന്നാണ് ഗീത പറയുന്നത്.

Top