ഭിക്ഷയെടുത്ത് ജീവിച്ച റോസമ്മയുടെ സമ്പാദ്യം എണ്ണിത്തീര്‍ത്തത് രണ്ട് ദിവസം കൊണ്ട്; ലക്ഷങ്ങളുടെ സമ്പാദ്യം ബന്ധുക്കള്‍ക്ക്

കലവൂര്‍: ആലപ്പുഴയില്‍ ഭിക്ഷയെടുത്ത് ജീവിച്ചുവന്ന ചാച്ചി എന്നു വിളിക്കുന്ന റോസമ്മയുടെ സമ്പാദ്യം കണ്ട് നാട്ടുകാര്‍ ഞെട്ടി. ടിന്നുകളില്‍ അടച്ച രൂപത്തിലാണ് പണം ചാച്ചി സൂക്ഷിച്ചിരുന്നത്. റോസമ്മ മരിച്ചതിനു ശേഷമാണ് സമ്പാദ്യം എണ്ണിത്തിട്ടപ്പെടുത്തിയത്. 1,44015 രൂപ ആയിരുന്നു നാട്ടുകാരെയും, ബന്ധുക്കളെയും ഞെട്ടിച്ച റോസമ്മയുടെ ഷെഡ്ഡില്‍ സൂക്ഷിച്ചു വച്ചിരുന്നത്.

റോസമ്മയുടെ സമ്പാദ്യത്തില്‍ 15,000 രൂപയൂടെ കേടായ നോട്ടുകളും കണ്ടെത്തി, എന്നാല്‍ ഇവ കണക്കില്‍പ്പെടുത്തിയിട്ടില്ല. 1,13215 രൂപയുടെ നോട്ടുകളും, 30800 രൂപയുടെ നാണയങ്ങളുമാണ് ഉണ്ടായിരുന്നത്. പാതിരപ്പള്ളി ചെട്ടിക്കാട് പള്ളിപ്പറമ്പില്‍ ചാച്ചി എന്ന് വിളിക്കുന്ന 68 കാരിയാണ് മരണമടഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒറ്റമുറി ഷെഡ്ഡില്‍ ആയിരുന്നു ഇവരുടെ ജീവിതം. മാലിന്യം നിറഞ്ഞ നിലയിലായിരുന്നു ഷെഡ്ഡ്. പുറമെ നിന്നുള്ള മാലിന്യങ്ങളും താമസിച്ചിരുന്ന സ്ഥലത്തേക്ക് ഇവര്‍ കൊണ്ടിടുന്നത് പതിവായിരുന്നുവെനന്ന് നാട്ടുകാര്‍ പറയുന്നു. ഒറ്റയ്ക്ക് താമസിച്ചു വന്നിരുന്ന ഇവര്‍ക്ക് ബന്ധുക്കളും, നാട്ടുകാരും ആയിരുന്നു ഭക്ഷണം നല്‍കി വന്നിരുന്നത്. മാലിന്യങ്ങള്‍ക്കിടയിലെ പല ടിന്നുകളിലായാണ് ഇവര്‍ പണം സൂക്ഷിച്ചിരുന്നത്.

റോസമ്മയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കുവേണ്ടി പണം ചിലവഴിച്ചശേഷം ബാക്കിത്തുക പള്ളിയിലേയ്ക്ക് നല്‍കുമെന്ന് റോസമ്മയുടെ സഹോദരന്‍ വര്‍ഗ്ഗീസ് പറഞ്ഞു. പോലീസിന്റെയും, പഞ്ചായത്തംഗത്തിന്റെയും സാന്നിദ്ധ്യത്തിലാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

Top