പട്ന :അമിത് ഷാ പിണക്കി നിതീഷിനു ഗുണമായി .ബിഹാര്‍ വിജയം എത്തിച്ചത് അമിത് ഷാ പിണക്കിയ ചെറുപ്പക്കാരന്റെ തന്ത്രം . ബിഹാറില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തെ കടപുഴക്കിയ നിതീഷും സംഘവും കടപ്പെട്ടിരിക്കുന്നത് പ്രശാന്ത് കിഷോര്‍ എന്ന മുപ്പത്തേഴുകാരനോട്. അയാള്‍ മെനഞ്ഞ തന്ത്രങ്ങളും ആകര്‍ഷകമായ പരസ്യങ്ങളുമാണ് മഹാസഖ്യത്തിന്റെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചത്. 2104ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ പ്രധാനമന്ത്രിപദത്തിലേക്കുയര്‍ത്തിയ തന്ത്രങ്ങള്‍ക്ക് രൂപംകൊടുത്തതും പ്രശാന്താണ്. ബിഹാറിലെ ബക്സര്‍ സ്വദേശിയാണ്. ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് പ്രശാന്ത്നിതീഷിനൊപ്പമെത്തിയത്.
മെയ് മുതലാണ് പ്രശാന്ത് നിതീഷിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.പൊതുജനാരോഗ്യ പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് കിഷോര്‍ 2011ല്‍ ഐക്യരാഷ്ട്രസഭയിലെ ജോലി ഉപേക്ഷിച്ചാണ് മോഡിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എത്തിയത്്. 2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോര്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിരുന്നു. മോഡിയുടെ ചായക്കട ചര്‍ച്ചകള്‍ ഉള്‍പ്പെടെ പദ്ധതിയിട്ട് നടപ്പാക്കിയത് ഈ സംഘമായിരുന്നു. മോഡിയുടെ “ചായ് പേ ചര്‍ച്ച’യ്ക്ക് പകരം “പര്‍ചാ പേ ചര്‍ച്ച'(ലഘുലേഖകള്‍ ഉപയോഗിച്ച് ചര്‍ച്ച) എന്ന തന്ത്രമാണ് ബിഹാറില്‍ പയറ്റിയത്. നിതീഷിന്റെ കുട്ടിക്കാലംമുതല്‍ മുഖ്യമന്ത്രിപദം വരെയുള്ള കാലയളവിനെ അവതരിപ്പിക്കുന്ന സരസമായ പരമ്പരകള്‍ “മുന്ന സേ നിതീഷ്’ എന്ന പേരില്‍ പുറത്തിറക്കി.