കേരളത്തിൽ ഞായറാഴ്ച ഭാരത് ബന്ദില്ല

ഏഴു സംസ്ഥാനങ്ങളിലെ കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് ഞായറാഴ്ച നടത്താനിരുന്ന ഭാരതബന്ദിൽനിന്ന് കേരളത്തെ ഒഴിവാക്കി. ബന്ദിനുപകരം കരിദിനം ആചരിക്കുമെന്ന് സംസ്ഥാന കോഓർഡിനേറ്റർ പി.ടി.ജോൺ പത്രസമ്മേളനത്തിൽ പറഞ്ഞു. ബന്ദുമായി സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനനേതൃത്വം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ദ് ഒഴിവാക്കിയത്. കർഷകരെ സഹായിക്കാൻ പണമില്ലെന്നു പറയുന്ന കേന്ദ്രസർക്കാർ കോർപ്പറേറ്റുകൾക്ക് അകമഴിഞ്ഞ പിന്തുണ നൽകുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

Top