കണ്ണൂർ: മമ്പറം ദിവാകരനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടിയിൽ വൻ പ്രതിഷേധമാണ് കോൺഗ്രസിൽ .അതിനിടെ സുധാകരനെ പ്രതികൂട്ടിൽ ആക്കുന്ന പ്രതികരണവുമായി മമ്പറം ദിവാകരൻ രംഗത്ത് വന്നു .
സുധാകരനെതിരെ പ്രതികരിച്ചാല്‍ ഭാര്യയെയും മകളെയും കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുമെന്ന് കെഎസ് ബ്രിഗേഡ് അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്ന് മമ്പറം ദിവാകരന്‍. റിപ്പോർട്ടർ ടിവിയിലാണ് മമ്പറത്തിൻ്റെ പ്രതികരണം വന്നത് .
കെഎസ് ബ്രിഗേഡില്‍ 15 പേരുണ്ടെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം അര്‍ധരാത്രി ഫോണിലേക്ക് ഭീഷണി സന്ദേശം വന്നതെന്നും ദിവാകരന്‍ വെളിപ്പെടുത്തി.
ഇത്തരം നെറിക്കെട്ട രാഷ്ട്രീയക്കാര്‍ കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിക്ക് ഒരുകാലത്തും നിലനില്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്പറം ദിവാകരന്‍ പറഞ്ഞത്: ഒരു ദിവസം അര്‍ധരാത്രി ഫോണിലേക്ക് ഒരു കോള്‍ വന്നു.
ഞങ്ങള്‍ 15 പേരുണ്ടെന്ന് അവര്‍ പറഞ്ഞത്. കെഎസിനെക്കുറിച്ച് എന്തെങ്കിലും ഇനി പറഞ്ഞാല്‍ ഭാര്യയെ നിന്റെ മുന്നില്‍ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യും, 24കാരിയായ മകളെയും ബലാത്സംഗം ചെയ്യുമെന്നാണ് അവര്‍ പറഞ്ഞത്. എത്ര സംസ്‌കാരശൂന്യരാണ് ഇവര്‍. ഇതൊക്കെ കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ഭാഗമാണോ.
ഒരു കെപിസിസി അധ്യക്ഷന് എന്തിനാണ് ഒരു ബ്രിഗേഡ്. ഇത്തരം നെറിക്കെട്ട രാഷ്ട്രീയകാര്‍ കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ പാര്‍ട്ടിക്ക് കേരളത്തില്‍ ഒരു കാലത്തും നിലനില്‍ക്കാന്‍ സാധിക്കില്ല. ഭീഷണികളും തുടരുകയാണ്. ആശുപത്രിയില്‍ വച്ച് ചുട്ടുകളയുമെന്ന ഭീഷണിയും ഉയര്‍ന്നിരുന്നു.
കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായാല്‍ കോണ്‍ഗ്രസ് ക്ഷയിക്കുമെന്നും പാര്‍ട്ടിക്ക് ഭാവിയുണ്ടാവില്ലെന്ന് താന്‍ നേരത്തെ വ്യക്തമായി പറഞ്ഞതാണെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. ഇത് ഓരോ ദിവസവും കഴിയുമ്പോള്‍ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
നിരവധി മഹാന്‍മാര്‍ ഇരുന്ന കസേരയാണ് കെപിസിസി അധ്യക്ഷന്റേത്. അതില്‍ ഇരിക്കാന്‍ സുധാകരന് എന്ത് യോഗ്യതയുണ്ട്. ഇത് കാലം തെളിയിക്കും. തനിക്ക് ഗ്രൂപ്പ് ഇല്ലെന്ന് സുധാകരന്‍ പറയുന്നതിന് അടിസ്ഥാനമില്ല. സുധാകരന് ഇപ്പോഴും ഗ്രൂപ്പുണ്ട്. 1992ലെ പുനഃസംഘടനയില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ സുധാകരന്‍ പുതിയ ഗ്രൂപ്പുണ്ടാക്കിയിരുന്നെന്നും ദിവാകരന്‍ പറഞ്ഞു.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ തകര്‍ക്കാന്‍ വേണ്ടി തന്നെ കമ്യൂണിസ്റ്റ് ചാരനാക്കി ചിത്രീകരിക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നതെന്നും ദിവാകരന്‍ എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയ കുറുക്കനായി സുധാകരന് മാറി.
ഒരു വിശദീകരണ നോട്ടീസ് പോലും തരാതെയാണ് സുധാകരന്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. സുധാകരന്റെ തറവാട്ട് വിഹിതമാണോ കോണ്‍ഗ്രസ് എന്നും മമ്പറം ചോദിച്ചു .