കൊറോണ ജാഗ്രത: ബിഗ് ബോസ് സീസണ്‍ ടു നിര്‍ത്തിവയ്ക്കുന്നു

മത്സരാര്‍ത്ഥി രജിക് കുമാര്‍ പുറത്തുപോയതിനുപിന്നാലെ ബിഗ് ബോസ് സീസണ്‍ ടു നിര്‍ത്തിവയ്ക്കുന്നു. എന്നാല്‍, കാരണം കൊറോണ ആണ്. 100 എപ്പിസോഡുകള്‍ തികയ്ക്കാതെയാണ് നിര്‍ത്തിവയ്ക്കുന്നത്. മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടിനുള്ളില്‍ കഴിയാന്‍ തുടങ്ങിയിട്ട് 73 എപ്പിസോഡുകളായി.ഷോയുടെ ഭാഗമായി ചെന്നൈയിലെ സെറ്റില്‍ മൂന്നൂറോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ഇത്രയേറെ പേര്‍ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ടെന്ന് ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.


നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തങ്ങളുടെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ്, പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നാണ് എന്‍ഡമോള്‍ ഷൈന്‍ നേരത്തെ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ നിര്‍മ്മിക്കുന്ന മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോ ചെന്നൈ ഇവിപി ഫിലിം സിറ്റിയിലാണ് നടക്കുന്നത്..

Top