
തിരുവനന്തപുരം :ഇത്തരത്തിൽ നാറുന്ന വാർത്താ സംസ്കാരം ഇനി വേണ്ട. നീറുന്ന സാധാരണക്കാരൻറെ വികാരവിചാരങ്ങൾക്ക് നാവുണ്ടാകണം. ആ നാവായിരിക്കും ഹെറാൾഡ് ന്യൂസ് വെബ് ചാനൽ. വാർത്തകളുടെ ഉള്ളറിയിക്കാൻ ഇനി നിങ്ങളുടെ കൈവള്ളയിൽ ഹെറാൾഡ് ന്യൂസ് വെബ് ചാനൽ ഉണ്ടാകും. വാർത്തകളിലെ വിശ്വാസ്യത നൽകി വാർത്താകണ്ണികളിലെ കള്ളക്കളികൾ പുറത്തെത്തിച്ച് ഇനി മുതൽ പ്രേക്ഷകർക്കോപ്പം ഹെറാൾഡ് ന്യൂസ് വെബ് ചാനൽ യാത്ര ചെയ്യും.
ഇന്റർനെറ്റ് പുതുയുഗത്തിലെ അതിനൂതന സങ്കേതങ്ങളും സാമൂഹ മാധ്യമങ്ങളിലെ വിപുലമായ പ്രക്ഷേപണ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിയാകും ഹെറാൾഡ് ന്യൂസ് വെബ് ചാനൽ മുന്നൊട്ട് പോവുക. പത്രപ്രവർത്തന രംഗത്ത് വർഷങ്ങളുടെ ധീരസാന്നിധ്യമായ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് ആണ് ഹെറാൾഡ് ന്യൂസ് ചാനൽ സ്പോൺസർ ചെയ്യുന്നതും ഏകോപിപ്പിക്കുന്നതും. ഒപ്പം വിവിധ മേഖലകളിലെ വിദേശ സ്വദേശ മലയാളി പ്രൊഫഷണലുകൾ ഹെറാൾഡ് ന്യൂസ് ചാനലിനെ പിന്നിൽ നിന്ന് നയിക്കും.
പരിചയസമ്പന്നരായ മാധ്യമ പ്രവർത്തകർ ഹെറാൾഡ് ന്യൂസ് വെബ് ചാനലിന്റെ എഡിറ്റോറിയൽ സാരഥികളാകും. കൂടാതെ സ്വതന്ത്ര മാധ്യമപ്രവർത്തനം സ്വപ്നം കാണുന്ന യുവരക്തം ഹെറാൾഡ് ന്യൂസ് ചാനലിലൂടെ തങ്ങളുടെ നാവ് സ്വാതന്ത്ര്യത്തോടെ ചലിപ്പിക്കും. ഇനി നിങ്ങൾ ആഗ്രഹിക്കുന്ന വാർത്താകാലം ഹെറാൾഡ് ന്യൂസ് ചാനലിലൂടെ.
വാർത്താ ലോകത്ത് പക്ഷം ചേരുന്ന ചാനൽ …അതെ നേരിന്റെ പക്ഷം ചേരുന്ന സ്വതന്ത്ര വാർത്താ ചാനൽ ന്യുതന സാങ്കേതികവിദ്യയോടെ വായനക്കാരിൽ എത്തിച്ചെരുന്നു .മാനേജ്‌മെന്റിന്റെ കത്തിവെക്കാത്ത -വെട്ടിമുറിക്കലുകളില്ലാത്ത ഉറച്ച നിലപാടിന്റെ നേര്‍സാക്ഷ്യം ആയിരിക്കും ഹെറാള്‍ഡ് ന്യൂസ് വെബ് ചാനല്‍ .ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വാര്‍ത്തകളുടെ വിശ്വാസ്യത ഒരുക്കും. ഇന്റര്‍നെറ്റ് ലോകത്തെ അതിനൂതന സങ്കേതങ്ങളും സാമൂഹ മാധ്യമങ്ങളുടെ പ്രക്ഷേപണ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിയാകും ഹെറാള്‍ഡ് ന്യൂസ് ചാനല്‍ പ്രവര്‍ത്തനവഴികളില്‍ നിങ്ങളിൽ മുന്നേറുക .