അയോധ്യയിലും മഥുരയിലും വാരാണസിയിലും തോറ്റു.കാലിടറി യോഗി !അയോധ്യയും വാരണാസിയും പോയി, എസ്പിക്ക് നേട്ടം

ലക്‌നോ : ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തെരഞ്ഞൈടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. അയോധ്യ, മഥുര, വാരാണസി തുടങ്ങിയ ശക്തി കേന്ദ്രങ്ങളിലെല്ലാം തിരിച്ചടി നേരിട്ട ബിജെപി, സമാജ് വാദി പാർട്ടിക്ക് പിറകിൽ രണ്ടാമതായി. സുപ്രധാന കോട്ടകളെല്ലാം അവര്‍ കൈവിട്ടു. ഭരണമാറ്റത്തിനുള്ള സൂചനകളാണ് യുപി നല്‍കുന്നത്. ഇതുവരെ കൃത്യമായ പ്രതിപക്ഷമില്ലാതെ ബിജെപി തിരഞ്ഞെടുപ്പുകളെല്ലാം വിജയിച്ച് പോന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറി തുടങ്ങിയെന്നാണ് സൂചന. ജില്ലാ പഞ്ചായത്തിലെ പകുതിയോളം സീറ്റുകള്‍ നേടിയെന്നാണ് സമാജ് വാദി പാര്‍ട്ടി അവകാശപ്പെടുന്നത്. എസ്പിയുടെ തിരിച്ചടി കൂടിയാണ് യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കണ്ടിരിക്കുന്നത്.

എസ്പിക്ക് 760 ജില്ലാ പഞ്ചായത്ത് സീറ്റുകളാണ് ലഭിച്ചത്. ബിജെപിക്ക് ലഭിച്ചത് 719 സീറ്റു മാത്രവും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് ഭരണകക്ഷിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടുന്നത്. മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയും മികച്ച പ്രകടനം നടത്തി. 381 സീറ്റാണ് ബിഎസ്പി നേടിയത്. പിന്തുണ നല്‍കിയ സ്വതന്ത്രരെ കൂടാതെ കോൺഗ്രസ് 76 സീറ്റു സ്വന്തമാക്കി. 1114 സീറ്റിൽ സ്വതന്ത്രരാണ് ജയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ വാരാണസിയിലെ 40 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ എട്ടെണ്ണം മാത്രമാണ് ബിജെപിക്കു നേടാനായത്. സമാജ് വാദി പാർട്ടി 14 സീറ്റും ബിഎസ്പി അഞ്ചു സീറ്റും നേടി. ആം ആദ്മി പാർട്ടിയും വാരാണസിയിൽ അക്കൗണ്ട് തുറന്നു. മറ്റിടങ്ങളില്‍ സ്വതന്ത്രര്‍ ജയിച്ചു. കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിൽ 12 സീറ്റു നേടി ബിഎസ്പിയാണ് ഒന്നാമതെത്തിയത്. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദൾ ഒമ്പത് സീറ്റു നേടി. ബിജെപി എട്ടിടത്താണ് ജയിച്ചത്. രാമക്ഷേത്ര ഭൂമിയായ അയോധ്യയിലും ബിജെപിയുടെ പ്രകടനം ദയനീയമായിരുന്നു. ജില്ലയിലെ 40 സീറ്റിൽ 24 ഇടത്തും സമാജ് വാദി പാർട്ടിയാണ് ജയിച്ചത്. ബിജെപിക്ക് ആറിടത്തേ ജയിക്കാനായുള്ളൂ. ബിജെപിയുടെ രാഷ്ട്രീയ അജണ്ട നിശ്ചയിച്ച അയോധ്യ-മഥുര-കാശി ജില്ലകളിലെ തോൽവി പാർട്ടിക്കേറ്റ കനത്ത ആഘാതമായി. രാമക്ഷേത്ര നിർമാണവുമായി ബിജെപി മുമ്പോട്ടു പോകുന്ന ഘട്ടത്തിലാണ് പാർട്ടിക്ക് സംസ്ഥാനത്ത് തിരിച്ചടി നേരിടുന്നത്.

മൊത്തം സീറ്റ് നിലയില്‍ ചെറിയൊരു ലീഡ് ബിജെപിക്കുണ്ട്. എന്നാല്‍ അവരുടെ കോട്ടകളായി കണ്ടിരുന്ന സീറ്റുകളെല്ലാം ഇളകിയിരിക്കുകയാണ്. അയോധ്യയിലും വാരണാസിയിലും അവര്‍ തോറ്റ് തുന്നംപാടി. വളരെ ദയനീയ നിലയിലാണ് ഇവിടെ ബിജെപിയുള്ളത്. അയോധ്യയിലെ 40 ജില്ലാ പഞ്ചായത്തുകളില്‍ വെറും ആറെണ്ണം മാത്രമാണ് ബിജെപി നേടിയത്. ബിജെപി അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കോട്ടയായി കാണുന്ന മേഖലയാണിത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി 24 സീറ്റുകളാണ് അയോധ്യയില്‍ നേടിയത്. രാമക്ഷേത്ര നിര്‍മാണമൊന്നും ഇവിടെ ഫലിച്ചില്ല. ബിഎസ്പി പോലും അഞ്ച് സീറ്റുകള്‍ നേടി.

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയില്‍ ബിജെപി 40 പഞ്ചായത്തുകളില്‍ ഏഴെണ്ണം മാത്രമാണ് നേടിയത്. സമാജ് വാദി പാര്‍ട്ടി 15 സീറ്റുകള്‍ നേടിയെടുത്തു. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അടുത്തിടെ ഇവിടെ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിലും ബിജെപി തോറ്റിരുന്നു. ഏപ്രില്‍ 29ന് നാല് ഘട്ടമായിട്ടാണ് യുപിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നത്. 3050 ജില്ലാ തല പഞ്ചായത്ത് വാര്‍ഡുകളാണ് ഉള്ളത്. ഇതില്‍ 918 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്നും, 500 എണ്ണത്തില്‍ ലീഡ് ചെയ്യുന്നുവെന്നും ബിജെപി അവകാശപ്പെടുന്നു. ബിജെപി 700 സീറ്റും തൊട്ടുപിന്നിലായി 690 വാര്‍ഡില്‍ എസ്പിയും ലീഡ് ചെയ്യുന്നുവെന്നാണ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.

അതേസമയം ബിജെപി എസ്പിയുടെ കോട്ടകളില്‍ അവരെ വീഴ്ത്താന്‍ ശ്രമിച്ച നീക്കവും പരാജയപ്പെട്ടു. മെയിന്‍പുരി സിലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുലായം സിംഗ് യാദവിന്റെ അനന്തരവള്‍ സന്ധ്യ യാദവിനെയാണ് രംഗത്തിറക്കിയത്. എന്നാല്‍ എസ്പിയുടെ പ്രമോദ് യാദവ് സന്ധ്യയെ പരാജയപ്പെടുത്തി. മുന്‍ എംപി ധര്‍മേന്ദ്ര യാദവിന്റെ സഹോദരി കൂടിയാണ് സന്ധ്യ. അവര്‍ക്കെതിരെ നേരത്തെ എസ്പിയില്‍ കലാപം ഉ യര്‍ന്നിരുന്നു. ഇതോടെയാണ് അവര്‍ ബിജെപിയിലേക്ക് കൂടുമാറിയത്. ബിജെപി ഇവരെ ഉപയോഗിച്ച് യാദവ കോട്ടകളില്‍ അട്ടിമറി നടത്താമെന്നായിരുന്നു പ്രതീക്ഷിച്ചത്. വലിയ തിരിച്ചടിയാണ് സന്ധ്യയുടെ തോല്‍വി ബിജെപിക്ക് നല്‍കിയിരിക്കുന്നത്.

ആംആദ്മി പാര്‍ട്ടിയും വലിയ നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെടുന്നുണ്ട്. എഎപിയുടെ 70 സ്ഥാനാര്‍ത്ഥികള്‍ സിലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. അതേസമയം ഇരുന്നൂറിലധികം എഎപി അംഗങ്ങള്‍ വില്ലേജ് പ്രധാന്‍ പദവിയിലെത്തിയെന്നും സഞ്ജയ് സിംഗ് അവകാശപ്പെട്ടു. 2015ലെ മിസ് ഇന്ത്യ റണ്ണര്‍ അപ്പായ ദീക്ഷ സിംഗും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ജോന്‍പൂര്‍ ജില്ലയിലെ ബുക്‌സ ബ്ലോക്കില്‍ നിന്നാണ് അവര്‍ മത്സരിച്ചത്.

Top