വേലിക്കര: സി.പി.എം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകൻ ബിനോയി കോടിയേരിയുടെ സാമ്പത്തിക ബാധ്യത കേസിൽ കൂടുതൽ കുരുക്ക് .ജാസ് കന്പനി ഉടമ ഹസൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി തന്‍റെ ഉടമസ്ഥതിയുള്ള ജാസ് കന്പനി്ക്ക് ബിനോയ് കോടിയേരി നൽകാനുള്ള പൂർണമായ തുകയുടെ വിശദാംശങ്ങളും തിനിക്ക് ഇന്ത്യയിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളും ദുബായ് കോടതിയെ ബോധിപ്പിച്ചു. ജാസ് കന്പനിയുടെ ഈ നീക്കത്തിലൂടെ നൽകാനുള്ള 13 കോടി രൂപ അടയ്ക്കാതെ ബിനോയ് കോടിയേരിക്കു ഇനി കേരളം കാണാൻ സാധിക്കില്ലയെന്നാണ് അഭിഭാഷകർ പറയുന്നത്.
ഈ മാസം ഒന്നാം തീയതി ജാസ് കന്പനി ബിനോയ് കോടിയേരിക്കെതിരെ ദുബായ് കോടതിയിൽ സിവിൽ കേസ് രജിസ്റ്റർ ചെയ്തത് ഒരു ചെക്കിന്‍റെ തുകയായ പത്തുലക്ഷം ദിർഹം(1.74 കോടി രൂപ)യുടേതായിരുന്നു. നിലവിലുള്ള യാത്രാവിലക്ക് നീക്കാനായി ബിനോയി മേൽക്കോടതിയായ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയെ സമീപിച്ചതും ഈ കേസിന്‍റെ അടിസ്ഥാനത്തിലായിരുന്നു.
ബാങ്ക് ഗ്യാരണ്ടിയോ തത്തുല്യമായ തുകയോ അടച്ച് യാത്രാവിലക്കു നീക്കാമെന്ന് കോടതി നിർദേശവും നൽകിയിരുന്നു. ഇതിനുള്ള ശ്രമങ്ങൾ പുരോഗമിക്കവേയാണ് കേസിലെ എല്ലാരേഖകളും തെളിവുകളും ഹാജരാക്കിയുള്ള അൽമർസൂഖിയുടെ പുതിയ നീക്കം.
13 കോടി രൂപയോ അതിനു തത്തുല്യമായ ബാങ്ക് ഗ്യാരണ്ടിയോ യാത്രാവിലക്ക് നീക്കുന്നതിനായി ബിനോയിക്കു നൽകേണ്ടി വരും. കൂടാതെ ഇന്ത്യയിലെത്തിയതിന് ശേഷം നേരിടേണ്ടി വന്ന ദുരനുഭവങ്ങളും മർസൂഖി രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ എത്തിയതും അവഗണന നേരിട്ടതും അപഹാസ്യനായതുമടക്കം പത്രസമ്മേളനം നടക്കാതിരുന്ന വിവരങ്ങൾ വരെ കോടതിയെ ബോധിപ്പിച്ചതായാണ് സൂചന.
ബിനോയ് കോടിയേരിയുടെ സ്വന്തം പേരിലുള്ളതും കന്പനിയുടെ പേരിലുള്ളതുമായ ചെക്കുകൾ, സാന്പത്തിക ഇടപാട് സാധൂകരിക്കത്തക്ക വിധത്തിലുള്ള മറ്റു തെളിവുകൾ, കൂടാതെ ആവശ്യമായി മറ്റുരേഖകൾ എന്നിവയാണ് കഴിഞ്ഞ ദിവസം മർസൂഖി ദുബായ് കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.
സാന്പത്തിക പ്രശ്നങ്ങളെ തുടർന്ന് കേരത്തിലായിരുന്ന ബിനോയ് സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ പിഴ ഒടുക്കി ദുബായ് ക്രിമിനൽ മന്ത്രാലയത്തിന്‍റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്നായിരുന്നു തിരികെ ദുബായിലേക്കു പോയത്. ഇതിനുപിന്നാലെയാണ് സിവിൽകേസ് രജിസ്റ്റർ ചെയ്യപ്പെട്ടതും യാത്രാവിലക്ക് ഉണ്ടായതും.
ഇന്ത്യയിലേക്ക് എത്തിയത് ബിനോയിക്കും ശ്രീജിത്തിനും കടം കൊടുത്ത തുക തിരികെ ലഭിക്കാതായപ്പോളാണെന്നാണ്് അൽമർസൂഖിയുടെ വാദം. പണം തിരികെ ലഭിക്കുക എന്നതു മാത്രമായിരുന്നു തന്‍റെ വരവിന്‍റെ ലക്ഷ്യം. ബിനോയിയുടെ പിതാവ് കോടിയേരി ബാലകൃഷ്ണൻ, ശ്രീജിത്തിന്‍റെ പിതാവ് വിജയൻപിള്ള എന്നിവരുൾപ്പെട്ട സിപിഎമ്മിന്‍റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പണമിടപാടി സംബന്ധിച്ച ചർച്ചയായിരുന്നു ഡൽഹിയിൽ നടത്തിയത്. യെച്ചൂരിയോട് പണം തിരികെ ലഭിക്കാനുള്ള സഹായം അഭ്യർത്ഥിക്കുകയാണ് ചെയ്തത്.
ഒരിക്കലും ഈ വിഷയം വിവാദമാക്കുവാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹത്തോടൊപ്പമുള്ളവർ പറയുന്നു. കേസുമായി മുന്നോട്ട് പോകണമെന്ന് താത്പര്യമില്ല. പണം തിരികെ ലഭിച്ചാൽ കേസ് പിൻവലി്ക്കാൻ തയാറാണെന്ന് അൽ മർസൂഖി പറഞ്ഞതായും രാഹുലിന്‍റെ അഭിഭാഷകൻ അഡ്വ. ജോസ് ആല അൽമർസുഖിയെ ഉദ്ധരിച്ച് ന്യൂസ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.
ഇതിനിടെ വിവാദങ്ങളിൽ വീഴാതെ പിടിച്ചു നിൽക്കാനായി നാനാ വഴിക്കും ഒത്തു തീർപ്പ് ശ്രമങ്ങളും തകൃതിയായി നടക്കുന്നുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ വിവാദങ്ങൾ നിയമസഭയിലും വലിയ ബഹളങ്ങൾക്ക് കാരണമായിരുന്നു. വിഷയം ഇങ്ങനെ തുടർന്നാൽ കോടിയേരിയെ രാഷ്ട്രീയമായി അതു കൂടുതൽ ബാധിക്കും.
സംസ്ഥാന സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥയും ഉണ്ടായേക്കാം . അതിനാലാണ്് ഒത്തു തീർപ്പു ശ്രമം സജീവമാക്കിയത്. ബിനോയി നൽകാനുള്ള 13 കോടി രൂപ ലഭിച്ചാൽ കേസ് പിൻവലിക്കാമെന്നാണ് ഒത്തുതീർപ്പിനായി ചെന്നവർക്ക് ജാസ് കന്പനിയിൽ നിന്ന് ലഭിച്ച മറുപടിയെന്നും പറയുന്നു. ഒത്തുതീർപ്പ് സംബന്ധിച്ച് തന്നെയും നിരവധി പേർ ബന്ധപ്പെട്ടിരുന്നതായി രാഹുലിന്‍റെ അഭിഭാഷകൻ ജോസ് ആല പറഞ്ഞു.