എന്നും വിവാദങ്ങൾ, കോടിയേരി ഒറ്റപ്പെട്ടേക്കാം…സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ

കോഴിക്കോട്:കോടിയേരി പാർട്ടിയിൽ ഒറ്റപ്പെട്ടേക്കാം എന്നതാണ് പുതിയ റിപ്പോർട്ടുകൾ.പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏ റ്റുവാങ്ങിയ സി.പി.എം പാർട്ടിക്ക് കനത്ത പ്രഹരമാണ് പാർട്ടി സെക്രട്ടറിയുടെ മകന്റെ പേരിൽ ഉയർന്നിരിക്കുന്ന ലൈംഗിക അപവാദം . പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പീഡന ആരോപണം സിപിഎമ്മിനെ നാണംകെടുത്തിയിരിക്കുകയാണ്. ബിനോയ് പാര്‍ട്ടി നേതാവോ പ്രവര്‍ത്തകനോ അല്ലെന്ന തൊടുന്യായം ഇവിടെ പറഞ്ഞ് സിപിഎമ്മിന് പിടിച്ച് നില്‍ക്കാനാവില്ല. നേരത്തെ സാമ്പത്തിക തട്ടിപ്പ് പരാതിയിലും കോടിയേരിയുടെ മകന്‍ പാര്‍ട്ടിയെ വെള്ളം കുടിപ്പിച്ചിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ട് ആണ്‍മക്കളില്‍ ഇളയവനായ ബിനീഷ് കോടിയേരി മലയാളിക്ക് അത്ര അപരിചിതനല്ല. പാര്‍ട്ടി നേതൃത്വത്തിലൊന്നും ഇല്ലെങ്കിലും നിരന്തരമായി വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു ബിനീഷ്. ആരോപണങ്ങൾ കൂടാതെ ബിനീഷിനെതിരെ നിരവധി കേസുകളടക്കം ഉണ്ടായിരുന്നു.

ഇടക്കാലത്ത് പല സിനിമകളിലും തല കാണിച്ച ബിനീഷ് ഗള്‍ഫ് കേന്ദ്രീകരിച്ചുളള പ്രവാസി വ്യവസായികളുമായുളള ബന്ധങ്ങളുടെ പേരിലും വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മകന്റെ പേരിലുളള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചതായി നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസ് ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന ആരോപണത്തോടെയാണ് കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരി വിവാദ നായകന്‍ ആകുന്നത്. ദുബായിലെ ജാസ് ടൂറിസം എല്‍എല്‍സി എന്ന കമ്പനി ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് ബിനോയിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടികള്‍ തട്ടിപ്പ് നടത്തി ബിനോയ് മുങ്ങി എന്നതായിരുന്നു ആരോപണം. പാർട്ടിയെ ആദ്യം വെട്ടിലാക്കിയത് പത്ത് ലക്ഷം രൂപ വെട്ടിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. ബിനോയ് പകരം നല്‍കിയ ചെക്കുകള്‍ മടങ്ങിയിരുന്നു. മാത്രമല്ല ബിനോയ് ദുബായില്‍ നിന്ന് മുങ്ങുകയും ചെയ്തു. പണം തിരികെ കിട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മര്‍സൂഖി സിപിഎം പോളിറ്റ് ബ്യൂറോയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വാര്‍ത്ത പുറത്തായത്. കോടിയേരിയും സിപിഎമ്മും ഒരുപോലെ വെട്ടിലായി. സിപിഎം ഗതികേടിൽ ബിനോയിലെ പിടികൂടാന്‍ മര്‍സൂഖി ഇന്റര്‍പോളിന്റെ അടക്കം സഹായം തേടിയിരുന്നു. കേരളത്തില്‍ കോടിയേരിയുടെ മകനെയും പ്രതിരോധിക്കേണ്ട ഗതികേടിലായി സിപിഎം നേതാക്കള്‍. അതിനിടെ വളരെ പെട്ടെന്ന് തന്നെ കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. പ്രമുഖനായ പ്രവാസി വ്യവസായിയാണ് പണം നല്‍കി കോടിയേരിയുടെ മകനെ സഹായിച്ചത് എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

സാമ്പത്തിക തട്ടിപ്പ് വിവാദത്തിന് ശേഷം പിന്നീടൊന്നും ബിനോയ് കോടിയേരിയെ കുറിച്ച് കേട്ടിട്ടില്ല. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പുതിയ പരാതിയും സിപിഎമ്മിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടി ഇടപെടില്ല എന്നാണ് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ നിരന്തരമായി മക്കള്‍ മൂലം പാര്‍ട്ടി പ്രതിരോധത്തിലാകുന്നത് സിപിഎമ്മിനകത്ത് കോടിയേരിക്ക് തിരിച്ചടിയാവും.

Top