കൊച്ചി : കോടിയേരി ബാലകൃഷ്ണൻ വീണ്ടു സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റ ഉട്ടൻ മകൻ ബിനോയിയുടെ കേസ് വീണ്ടും സജീവമാക്കി .വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശിനി മുംബൈ ഹൈക്കോടതിയെ സമീപിച്ചു എന്ന റിപ്പോർട്ട് പുറത്ത് വന്നു . കോടിയേരിയുടെ കുടുംബത്തോടുള്ള വൈരാഗ്യം ആണ് ഇപ്പോൾ വീണ്ടും കേസ് കുത്തിപ്പൊക്കി സജീവമാക്കുന്നത് എന്നും ആരോപണം ഉണ്ട് .
ഡിഎന്‍എ പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ ഫലം പുറത്തുവിട്ടിട്ടില്ല. 2019 ജൂലൈ 29നാണ് ബൈക്കുളയിലെ സ്വകാര്യ ആശുപത്രിയില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനക്കായി രക്തസാമ്പിള്‍ ശേഖരിച്ചത്.
2019 ജൂണ്‍ 13നാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയിക്കെതിരെ ബിഹാര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയത്. ഈ ബന്ധത്തില്‍ എട്ടു വയസുളള കുട്ടിയുണ്ടെന്നും രണ്ടുപേര്‍ക്കുമുളള ചിലവ് ബിനോയ് വഹിക്കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.കേസില്‍ 2020 ഡിസംബര്‍ 15ന് അന്ധേരിയിലെ കോടതിയില്‍ മുംബൈ പൊലീസ് 678 പേജുളള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.