ബോളിവുഡ് സുന്ദരി ബിപാഷയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ ഹോളിവുഡിലെ മറ്റൊരു ചൂടുള്ള വാര്‍ത്ത. ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച അടുത്തമാസം 29 ന് നടി വിവാഹിതയാവാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരവധി പ്രണയ കഥകള്‍ക്ക് ശേഷം നടി ഒടുവില്‍ ഭര്‍ത്താവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത് നടന്‍ കരണ്‍ സിങ് ഗ്രോവറിനെയാണ്.
മുന്‍ കാമകന്മാരായ ജോണ്‍ ഏബ്രഹാം, ദിനോമോറിയ, ഹര്‍മ്മന്‍ ബാവേജാ എന്നിവരെയെല്ലാം വെട്ടിച്ചാണ് കരണ്‍ ബിപാഷയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തുക. ഇരുവരുടെയും വിവാഹം അടുത്തമാസം നടക്കുമെന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
എലോണ്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചുള്ള ഇരുവരുടേയും പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ദിനോ മോറിയയുമായുള്ള പ്രണയത്തിന് ശേഷം ജോണ്‍ ഏബ്രഹാമില്‍ പുതിയ ആശ്രയം കണ്ടെത്തിയ ബിപാഷ ജോണുമായുള്ള സുദീര്‍ഘ പ്രണയം അവസാനിച്ച ശേഷമാണ് ഹര്‍മ്മന്‍ ബാവേജയില്‍ എത്തിയത്. പിന്നീട് അവിടുന്നും ചാടി ഒടുവില്‍ കരണ്‍സിങ് ഗ്രോവറിന്റെ ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു.
എന്തായാലും ഒടുവിലത്തെ പ്രണയം വിവാഹത്തില്‍ തന്നെ കലാശിക്കുമെന്നാണ് പാപ്പരാസികളുടെ സംസാരം. ഏപ്രില്‍ 29 ന് ഇരുവരും വിവാഹിതരാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.ഇത് ഒരു ചെറിയ ചടങ്ങായിരിക്കുമെന്നും നടിയുടെ വീട്ടില്‍ ഇരുവരുടേയും വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ചടങ്ങ് നടത്താനാണ് തീരുമാനമെന്നുമാണ് ഇതുവരെയുള്ള വിവരം.
അതേസമയം ഇതിന് ശേഷം സിനിമാക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഗംഭീര വിരുന്ന് മുംബൈയിലെ ഹോട്ടലില്‍ നല്‍കും. ബിപാഷയുടെ അടുത്ത സുഹൃത്തും ഡിസൈനറുമായ റോക്കിയായിരിക്കും വരനേയും വധുവിനേയും അണിയിച്ചൊരുക്കുകയെന്നും വാര്‍ത്തകളുണ്ട്.
ബിപാഷയുടെ ആദ്യ വിവാഹമാണിത്. എന്നാല്‍, കരണിന്റേത് മൂന്നാമത്തേതാണ്. രണ്ടാമത്തെ ഭാര്യ ജെന്നിഫര്‍ വിന്‍ജെറ്റില്‍ നിന്ന് കഴിഞ്ഞ മാസമാണ് കരണ്‍ വിവാഹമോചനം നേടിയത്.ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമുമായി ഒന്പത് വര്‍ഷം നീണ്ട പ്രണയത്തിലായിരുന്നു ബിപാഷ. എന്നാല്‍, വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ജോണ്‍ ബിപാഷയെ ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് ജോണ്‍, ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയ രുഞ്ചാലിനെ വിവാഹം ചെയ്യുകയും ചെയ്തു. അപ്പോഴും ഏകയായി ജീവിക്കുകയായിരുന്നു ബിപാഷ. ഇതിനിടെ തെലുങ്ക് നടന്‍ റാണ ദഗുബതിയുമായി ചേര്‍ത്തും ബിപാഷയെ കുറിച്ച് പ്രണയകഥയുണ്ടായി. എന്നാല്‍, തനിക്ക് റാണയുമായുള്ളത് സൗഹൃദം മാത്രമാണെന്ന് പറഞ്ഞ് പാപ്പരാസികളുടെ വായ് ബിപാഷ തന്നെ മൂടി.