ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ജനന നിരക്ക് കൂടുന്നു .കൂടെ കൊറോണ ഭയവും .ഡിസംബറോടെ 2 കോടി കുട്ടികള്‍ ജനിക്കുമെന്നും ഇത് രാജ്യത്തെ ജനനനിരക്കിലെ സര്‍വ്വകാല റെക്കോര്‍ഡിലെത്തുമെന്നും യുനിസെഫ്. യുനിസെഫിന്റെ കണക്കുകള്‍ പ്രകാരം കോവിഡ് മഹാമാരിയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള അടുത്ത പത്തു മാസത്തിനുള്ളില്‍ ലോകത്തേറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കാന്‍ പോവുന്നത് ഇന്ത്യയിലാണ്.കോവിഡിന് മുന്‍പ് പോലും ഉയര്‍ന്ന നവജാത ശിശു മരണ നിരക്ക് രേഖപ്പെടുത്തുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ മഹാമാരിക്ക് പടര്‍ന്നതിന് ശേഷമുള്ള ആരോഗ്യരംഗത്തെ പ്രതിസന്ധികളും തടസ്സങ്ങളും ചികിത്സാ അപര്യാപ്തതകളും ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും യുനിസെഫ് പങ്കുവെക്കുന്നു.
വൈറസ് ബാധ ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയില്ല എന്നൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ പോലുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് കടുത്ത യാഥാര്‍ഥ്യങ്ങളാണെന്ന ആശങ്കയും യുനിസെഫ് പങ്കുവെച്ചു.