ദാദ്രി:ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ അടിച്ചുകൊന്ന ദാദ്രിയില്‍ നിന്നും നല്ലൊരു വാര്‍ത്ത.ദാദ്രിയിലെ ബിസാദ ഗ്രാമത്തില്‍ താമസക്കാരനായ ഹക്കീമിന്റെ മകളുടെ കല്യാണം ഇന്നായിരുന്നു. പശുവിറച്ചി വിവാദവുമായി ബന്ധപ്പെട്ട് നാട്ടില്‍ പ്രശ്നങ്ങള്‍ നടക്കുന്നതിനാല്‍ കല്യാണം ഗ്രാമത്തിന് പുറത്തുവച്ച് നടത്താനായിരുന്നു ഹക്കീമിന്റെ പദ്ധതി.ഗോമാസ വിവാദത്തെത്തുടര്‍ന്ന് ഒരാളെ ജനക്കൂട്ടം കൊലപ്പെടുത്തിയതിന്റെ പേരില്‍ ഹിന്ദുസമൂഹത്തെ അധിക്ഷേപിച്ചവര്‍ക്ക് ശക്തമായ മറുപടിയായി മാറുകയായിരുന്നു മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം. സഹിഷ്ണുതയും സമഭാവനയും മതേതരത്തവും ഹിന്ദുസംസ്‌കൃതിയാണ് പകരുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി ദാദ്രിയില്‍ ഹിന്ദുസമൂഹത്തിന്റെ സഹായത്താല്‍ നടന്ന മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം.
ദാദ്രിയിലെ ബിസാദില്‍ തലമുറകളായ ജീവിച്ചുവരുന്നവരാണ് മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഹക്കിമും കുടുംബം. ഹിന്ദുക്കളും മുസ്ലിങ്ങളും ഏകോദരസഹോദരങ്ങളായി ജീവിക്കുന്ന ഇവിടെ ഗോമാംസ വിവാദത്തെത്തുടര്‍ന്നുള്ള കൊലപാതകത്തിന്റെ അസ്വസ്ഥമായ അന്തരീക്ഷം കുറച്ച് ദിവസമായി നിലനില്‍ക്കുകയായിരുന്നു. പാവപ്പെട്ട ഹക്കമിന്റെ രണ്ടുപെണ്‍കുട്ടികളുടെ വിവാഹം ഇന്നലെയായിരുന്നു നിശ്ചയിച്ചിരുന്നത്. സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ വിവാഹം മറ്റൊരു ഗ്രാമത്തില്‍ വച്ച് നടത്തുവാന്‍ ഹക്കിമും കുടുംബവും തീരുമാനിക്കുകയായിരുന്നു. ജാതി–മത വ്യത്യാസമില്ലാതെ എല്ലാവരും തീരുമാനിക്കുകയായിരുന്നു. ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയതാകട്ടേ ഹിന്ദു വിശ്വാസികളും. ഏറെ സന്തോഷത്തോടെ ബിസാദ ഗ്രാമം ആ കല്യാണം ഇന്നു നടത്തി. മകളെ ഒരുക്കുന്നതിലും ഭക്ഷണമുണ്ടാക്കുന്നതിനും പന്തല്‍ ഒരുക്കുന്നതുമെല്ലാം ഹിന്ദു കുടുംബങ്ങളുടെ നേതൃത്വത്തിലായിരുന്നു.ബിസാദ പ്രൈമറി സ്കൂളില്‍ നടന്ന കല്യാണ സദ്യയില്‍ മാംസാഹാരമൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല. 1,000 പേരെയാണ് കല്യാണത്തിന് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഞങ്ങള്‍ 1,500 പേര്‍ക്കുള്ള ഭക്ഷണം കരുതിയിരുന്നു. ഞങ്ങള്‍ ഗ്രാമത്തിലുള്ളവര്‍ വര്‍ഷങ്ങളായി സ്നേഹത്തിലും സമാധാനത്തിലുമാണ് കഴിഞ്ഞിരുന്നത്. ജാതിയും മതവും നോക്കതെ മറ്റുള്ളവരെ സഹായിച്ചിരുന്നു. ഞങ്ങളുടെ മക്കളുടെ കല്യാണത്തിന് മുസ്‍ലിം സഹോദരങ്ങള്‍ സാമ്പത്തികമായും മറ്റും ഞങ്ങളെ സഹായിച്ചിരുന്നു– ഗ്രാമവാസിയായ എച്ച്.കെ.ശര്‍മ പറഞ്ഞു.
ബിസാദയിലെ പ്രൈമറി സ്‌ക്കൂളിലാണ് വിവാഹാഘോഷം നടന്നത്. 1500 പേര്‍ക്ക് ഗ്രാമം സദ്യയുണ്ടാക്കി. മട്ടര്‍ പനീറും, ദഹി ഭല്ലേയും, പൂരിയും, നാനും പിന്നാലെ രസഗുളയും, ജിലേബിയുമൊരുക്കിയ ഒക്കെയായി നല്ല ഉഗ്രന്‍ പച്ചക്കറി സദ്യ. ഇത് ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യ സംഭവമല്ല, മുമ്പും പലവട്ടം മുസ്‌ലീം സഹോദരങ്ങളുടെ വിവാഹത്തിന് ഞങ്ങളൊക്കെ സഹായിച്ചിട്ടുണ്ട് ഗ്രാമപ്രമുഖന്‍ സഞ്ജയ് റാണ വ്യക്തമാക്കി. ബിസാദയില്‍ പള്ളിപണിയാന്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ പണപ്പിരിവുനടത്തിയിട്ടുണ്ട്. ഈ വിവാഹത്തോടെ ശാന്തിയും സമാധാനവും ഗ്രാമത്തിലേക്ക് തിരിച്ചുവന്നതായും അദ്ദേഹം പറഞ്ഞു.