കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷി നല്‍കിയ സിസ്റ്റര്‍ ലിസി വടക്കേലിന് സംരക്ഷണമൊരുക്കാന്‍ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവ്.
കോട്ടയം ആര്‍പ്പൂക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ലിസിയെ പാര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോട്ടയം ജില്ല കോടതിയുടേതാണ് ഉത്തരവ്. സിസ്റ്റര്‍ ലിസിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. അപായസാധ്യത കണക്കിലെടുത്ത് കരുതല്‍ വേണ്ട ഗ്രൂപ്പിലാണ് ലിസി വടക്കേലിനെ കോടതി പരിഗണിച്ചിരിക്കുന്നത്.
എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയശേഷം ലിസിയെ പുതിയ താമസസ്ഥലത്തേക്ക് മാറ്റാനാണ് കോടതിയുടെ ഉത്തരവ്. 2018 ഡിസംബര്‍ ആഞ്ചിന് സുപ്രിം കോടതി പുറപ്പെടുവിച്ച വിറ്റ്നെസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം ഇന്ത്യയില്‍ ഉണ്ടാകുന്ന ആദ്യത്തെ കോടതി ഉത്തരവ് ആണ് ലിസിയുടെ കാര്യത്തില്‍ കോട്ടയം ജില്ല കോടതി നടത്തിയിരിക്കുന്നത്.