
ന്യുഡൽഹി:കേരളത്തിലെ കത്തോലിക്കാ വിശ്വാസികളെ ബിജെപി വിശ്വാസത്തിൽ എടുത്താൽ അടുത്ത തിരഞ്ഞെടുപ്പിൽ 40 സീറ്റ് ലഭിക്കുമെന്ന് ബിജെപി നേതാവ് അഡ്വ.ജോജോ ജോസ്.ബിജെപി മുന്നണിക്ക് വോട്ടു ചെയ്യിക്കാൻ വേണ്ടി -കത്തോലിക്കാ സഭയിലെ മുഖമായും കർഷക നേതാവുമായ കേരള കോൺഗ്രസിനെ ബിജെപിയിൽ മുന്നണിയിൽ എത്തിക്കണം.ക്രിസ്ത്യാനികളുടെ വോട്ട് ബിജെപി മുന്നണിക്ക് കിട്ടാൻ
പി.ജെ ജോസഫിനെ എൻ ഡി എ യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കണം .ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കണം.ഇങ്ങനെ ചെയ്‌താൽ കേരളത്തിലെ കത്തോലിക്കരുടെ പിന്തുണ ബിജെപി മുന്നണിക്ക് ലഭിക്കും .മധ്യ തിരുവതാംകൂറിൽ ക്രിസ്ത്യാനികൾക്കിടയിൽ വലിയ പിന്തുണയുള്ള കർഷക നേതാവാണ് പിജെ ജോസഫ്.മാണിസാറിന്റെ മകനായ പിന്തുണ കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിലും തിരുവിതാംകൂറിലെ അഞ്ചുജില്ലകളിലും പടർന്നുകിടക്കുന്നതാണ്. കേരളത്തിൽ ഒരു രാഷ്ട്രീയ ബദൽ ഉണ്ടാകണമെന്നും അഡ്വ .ജോജോ ജോസ് പറയുന്നു. യുഡിഎഫ് നയിക്കുന്ന കോൺഗ്രസിനും ഇടതുപക്ഷം നയിക്കുന്ന എൽ ഡി എഫിനും എതിരായ ഒരു രാഷ്ട്രീയ ബദൽ കേരളത്തിൽ ഉണ്ടാകേണ്ട ആവശ്യതകയെ കുറിച്ച് പറയുകയാണ് അഡ്വ.ജോജോ ജോസ് .
വിശദമായി കേൾക്കാം :