ജേക്കബ് ഏബ്രഹാമിനെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച് ജോസഫ്!!യു​ഡി​എ​ഫി​ന് ത​ല​വേ​ദ​ന​യാ​യി കു​ട്ട​നാ​ട്. പാലാ ആവർത്തിക്കാൻ ഇടതുപക്ഷം !

ആ​ല​പ്പു​ഴ: കുട്ടനാട്ടിൽ യുഡിഎഫിന് തലവേദന !കുട്ടനാട് സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി പി ജെ ജോസഫ് സ്ഥാനാർഥിയെ നിർദേശിച്ചു. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർഥിയാക്കണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെടും. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും പിജെ വ്യക്തമാക്കി. പി.​ജെ.​ജോ​സ​ഫ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ യു​ഡി​എ​ഫി​ന് ത​ല​വേ​ദ​ന​യാ​യി വീ​ണ്ടും കേ​ര​ള​ കോ​ണ്‍​ഗ്ര​സി​ലെ പ​ട​ല​പ്പി​ണ​ക്കം. സീ​റ്റ് ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് ജോ​സ് ​കെ.​മാ​ണി വി​ഭാ​ഗം ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്പോ​ൾ ക​ഴി​ഞ്ഞ ത​വ​ണ മ​ൽ​സ​രി​ച്ച ജേ​ക്ക​ബ് എ​ബ്ര​ഹാ​മി​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച് പി.​ജെ ജോ​സ​ഫ് മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ഇ​തോ​ടെ കു​ട്ട​നാ​ട് സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

കേ​ര​ള​ കോ​ണ്‍​ഗ്ര​സി​ലെ ത​ർ​ക്കം തു​ട​ർ​ന്നാ​ൽ സീ​റ്റ് ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ വ​ക​വ​യ്ക്കാ​തെ​യാ​ണ് ജോ​സ​ഫ്-​ജോ​സ്​ കെ.​മാ​ണി വി​ഭാ​ഗ​ങ്ങ​ൾ കൊ​ന്പു​കോ​ർ​ക്കു​ന്ന​ത്. സീ​റ്റ് കോ​ണ്‍​ഗ്ര​സി​ന് ഏ​റ്റെ​ടു​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നാ​ണ് ജോ​സ​ഫ് പ​റ​യു​ന്ന​ത്. അ​തി​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.എ​ന്നാ​ൽ പാ​ലാ ആ​വ​ർ​ത്തി​ക്കാ​ൻ ത​ങ്ങ​ൾ ഒ​രു രീ​തി​യി​ലും കൂ​ട്ടു​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്. ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജോ​സ് ​വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

സം​സ്ഥാ​ന സ​മി​തി​യംഗം ഷാ​ജോ സെ​ബാ​സ്റ്റ്യ​ന്‍റെ പേ​രാ​ണ് ഒ​ടു​വി​ൽ ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജ് അ​ധ്യാ​പ​ക​നാ​യ ഷാ​ജോ​യ്ക്ക് കു​ട്ടി​നാ​ട്ടി​ലു​ള്ള ബ​ന്ധ​ങ്ങ​ളും ശി​ഷ്യ​സ​ന്പ​ത്തും തു​ണ​യാ​കു​മെ​ന്നാ​ണ് ജോ​സ് വി​ഭാ​ഗം ക​രു​തു​ന്ന​ത്. ഇ​രു വി​ഭാ​ഗ​ങ്ങ​ളും പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്പോ​ൾ ശ​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​തി​രി​ക്കാ​ൻ യു​ഡി​എ​ഫി​ന് ക​ഴി​യി​ല്ല. ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് മു​ന്നോ​ട്ടു പോ​യാ​ൽ സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യേ​ക്കാം.

അതേസമയം സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിന് അവകാശമില്ലെന്നും പിജെ വ്യക്തമാക്കുന്നു. യുഡിഎഫിന്റെ ഏക സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പിജെ ജോസ് വിഭാഗത്തിന്റെ നീക്കങ്ങളെ ഗൗനിക്കുന്നില്ല. 2016ലെ തിരഞ്ഞെടുപ്പിൽ 4891 വോട്ടുകൾക്കാണ് തോമസ് ചാണ്ടി ജേക്കബ് എബ്രഹാമിനെ പരാജയപ്പെടുത്തിയത്. തോമസ് ചാണ്ടിയുടെ അഭാവത്തിൽ വിജയം ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ജോസഫും കൂട്ടരും.

Top