അഞ്ച് ട്രില്യണില്‍ എത്ര പൂജ്യമുണ്ടെന്ന ചോദ്യത്തില്‍ വലഞ്ഞ് ബിജെപി നേതാവ്..!! അറിയാത്ത കാര്യങ്ങളെക്കുറിച്ചാണ് ബിജെപിയുടെ വാചകമടിയെന്ന് വിമര്‍ശനം

മണ്ടത്തരം പറയുന്നതില്‍ ബിജെപി നേതാക്കളെ കടത്തിവെട്ടാന്‍ മറ്റൊരു പാര്‍ട്ടിയുടേയും നേതാക്കള്‍ക്ക് കഴിയില്ല. മണ്ടത്തരം മാത്രമല്ല അറിവില്ലായ്മയും ഒരു സങ്കോചവുമില്ലാതെ വിളിമ്പാന്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പോലും മടി കാണിക്കാറില്ല. ഗുരുത്വാകര്‍ഷണ ബലം കണ്ടെത്തിയത് ഐന്‍സ്റ്റീനാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ തീപ്പൊരി നേതാവാണ് കുടുങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭാണ് ചാനല്‍ ചര്‍ച്ചക്കിടെ ബിജെപിയുടെ തീപ്പൊരി വക്താവിനെ കുടുക്കിയത്.

അഞ്ച് ട്രില്യണില്‍ എത്ര പൂജ്യമുണ്ടെന്ന് അറിയാതെ കുഴങ്ങുകയായിരുന്നു ബിജെപി വക്താവ് സാംബിത് പാത്ര. ഉത്തരമില്ലാതെ ഇദ്ദേഹം വലയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നപേരില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് സാംബിത് പാത്രയെ ഗൗരവ് വല്ലഭ് കുടുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://www.facebook.com/PeeingHuman/videos/429694330990848/

ഹിന്ദി ചാനലായ എബിപി ന്യൂസ് സംഘടിപ്പിച്ച എബിപി ശിക്കാര്‍ സമ്മേളന്‍ എന്ന പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമായ ട്രില്ല്യണ് എക്കണോമിയെക്കുറിച്ച് വാചാലനാകുമ്പോഴാണ് പ്രൊഫ. ഗൗരവ് വല്ലഭ് അപ്രതീക്ഷിതമായി ആ ചോദ്യം എടുത്തിട്ടത്: അഞ്ച് ട്രില്ല്യണില്‍ എത്ര പൂജ്യങ്ങളുണ്ട് ഉത്തരം പറയാനെന്ന മട്ടില്‍ മൈക്ക് കയ്യിലെടുത്ത സാംബിത് പാത്ര പരുങ്ങുന്നതാണ് പിന്നെ കണ്ടത്. ആദ്യം ഇത് രാഹുല്‍ ഗാന്ധിയോട് ചോദിക്കൂ… എന്ന മറുപടിയുമായി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ഗൗരവ് വല്ലഭ് വിട്ടില്ല. പാത്ര ഉത്തരംമുട്ടിയപ്പോള്‍ പന്ത്രണ്ട് പൂജ്യങ്ങളെന്ന ഉത്തരവും അദ്ദേഹം തന്നെ നല്‍കി.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും ജിഡിപിയെയും കുറിച്ച് ചോദിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെയും മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും കമലാ നെഹ്‌റുവിനെയും ചോദ്യം ചെയ്യുന്ന ബിജെപി വക്താക്കളെ വല്ലഭ് പരിഹസിക്കുകയും ചെയ്തു.

Top