കോടിയേരിയുടെയും മക്കളുടെയും വരവിൽക്കവിഞ്ഞ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം വേണം . എൻഫോഴ്സ്മെന്റിന് പരാതി

തിരുവനന്തപുരം:സാമ്പത്തിക തട്ടിപ്പിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും നിയമ കുരുക്കിലേക്ക് . കോടിയേരി ബാലകൃഷ്ണനും മക്കൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പരാതി നൽകി. ഗൾഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ വഴി കോടിക്കണക്കിനു തുക ഇന്ത്യയിലേക്കു കടത്തിയിട്ടുണ്ടെന്നും ഇത് ഹവാല മാർഗത്തിലൂടെയാകാമെന്നും ആരോപിച്ചാണു പരാതി.enforcement anr

കോടിയേരിയുടെയും മക്കളുടെയും വരവിൽക്കവിഞ്ഞ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ഔദ്യോഗിക ആവശ്യത്തിന് കൊച്ചിയിലെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടർ കർണാൾ സിങ്ങിനെ നേരിൽകണ്ടാണ് എ.എൻ.രാധാകൃഷ്ണൻ പരാതി നൽകിയത്. ബിനോയ് കോടിയേരി പതിമൂന്നു കോടിയുടെ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ദുബായിലെ സ്വകാര്യ കമ്പനി സിപിഎം കേന്ദ്ര നേതൃത്വത്തിനു നൽകിയ കത്തിന്റെ പകർപ്പു സഹിതമാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top