പവിത്ര ജെ ദ്രൗപതി
തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്ന ആദ്യ സമയത്ത് വിധിക്കനുകൂലമായി നിന്ന ബിജെപി പിന്നീട് കളം മാറ്റി ചവിട്ടുകയായിരുന്നു. ശബരിമല വിഷയം കേരളത്തില്‍ താമര വിരിയിക്കാനുള്ള ആയുധമാണെന്ന് ദേശീയ നേതൃത്വം പറഞ്ഞതിനെ തുടര്‍ന്നും ഇത് പറ്റിയ അവസരമാണെന്ന് കേരളത്തിലെ നേതാക്കള്‍ക്കും ബോധ്യം വന്നതിനെ തുടര്‍ന്നുമായിരുന്നു ഈ കളംമാറ്റി ചവിട്ടല്‍. പക്ഷേ, ഇതിനെ എത്രമാത്രം നന്നായി ഉപയോഗിക്കാന്‍ ബിജെപിക്ക് ആയി എന്നതാണ് ചോദ്യം. ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്കും തുടങ്ങിയിരിക്കുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗമുള്‍പ്പെട്ട സംഘമാണ് ഇന്ന് ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. ശബരിമല വിഷയം കത്തിച്ച് നിര്‍ത്താന്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ആഴ്ച്ചകള്‍ നീണ്ട സമരത്തിന് ഇപ്പുറം നോക്കുമ്പോള്‍ തകര്‍ന്ന് ചാരമാകുന്ന ബിജെപിയെ ആണ് കാണാനാകുന്നത്.
ശബരിമല വിഷയത്തില്‍ ബിജെപിക്ക് അടി തെറ്റിയത് എവിടൊക്കെയാണ്? ആദ്യം വിധിയെ സ്വാഗതം ചെയ്ത് നിലപാട് സ്വീകരിച്ച ബിജെപി പിന്നീട് രാഷ്ട്രീയത്തിന് നല്ലതെന്ന് തോന്നി സാഹചര്യം മുതലെടുക്കാന്‍ തീരുമാനിച്ചത് തന്നെ ആദ്യ അടിയായിരുന്നു. നിലപാടിലെ ഉറപ്പില്ലായ്മ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായി അതിലൂടെ. നാമജപ പ്രാര്‍ത്ഥനയിലൂടെ തുടങ്ങിയ പ്രതിഷേധത്തിന്റെ രൂപം മാറിയതും ബിജെപി സംസ്ഥാന നേതൃത്വം അറിഞ്ഞില്ല, അല്ലെങ്കില്‍ അറിഞ്ഞതായി നടിച്ചില്ല. നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായതും സ്ത്രീകള്‍ക്ക് നേരെ ആക്രമണമുണ്ടായതും ശബരിമല വിഷയത്തില്‍ ബിജെപിക്കുള്ള മൈനസ് പോയിന്റുകളാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള യുവമോര്‍ച്ചാ യോഗത്തില്‍ നടത്തിയ പ്രസംഗവും ബിജെപിക്ക് തിരിച്ചടിയായി. ഇത് സുവര്‍ണാവസരമാണെന്ന് അദ്ദേഹം പറയുന്നത് വിശ്വാസികള്‍ക്കിടയില്‍ തങ്ങളെ ഇവര്‍ ഉപയോഗിക്കുന്നു, മുതലെടുക്കുന്നു എന്ന തരത്തില്‍ ചിന്തകള്‍ വരാന്‍ കാരണമായി. ശ്രീധരന്‍ പിള്ളയും തന്ത്രിയും പറഞ്ഞ രണ്ട് അഭിപ്രായങ്ങളും സംസ്ഥാന പ്രസിഡന്റ് നാഴികയ്ക്ക് നാല്‍പ്പതുവട്ടം നിലപാടും അഭിപ്രായവും മാറ്റി പറയുന്നതും പാര്‍ട്ടി പ്രവര്‍ത്തകരെയും മടുപ്പിച്ചു.
ശബരിമല വിഷയം കത്തിച്ച് നിര്‍ത്താന്‍ പറഞ്ഞുകൊണ്ടുള്ള അമിത് ഷായുടെ രഹസ്യ യോഗവും പുറത്തായത് ഇരുട്ടടിയായി. പിന്നാലെ കേന്ദ്ര മന്ത്രിമാരുടെയും ദേശീയ നേതാക്കളുടെയും നീണ്ട നിര ശബരിമലയില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പൊന്‍ രാധാകൃഷ്ണന്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയത്. അതിന് പിന്നാലെ നടന്ന വിവാദങ്ങള്‍ മറ്റൊന്നും. അനാവശ്യ ഹര്‍ത്താലുകളും മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചതും ബിജെപിയുടെ തന്ത്രങ്ങള്‍ പുറത്ത് കാണിക്കാന്‍ തുടങ്ങി.
നിലയ്ക്കലില്‍ അറസ്റ്റിലായ കെ സുരേന്ദ്രനായി ആദ്യമൊന്നും ആരും സംസാരിച്ചില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ പുറത്തുകൊണ്ടുവരാനോ അദ്ദേഹത്തിനായി സമരം ചെയ്യാനോ ബിജെപി ആര്‍ജ്ജവം കാണിക്കാത്തതും പൊതുജനം ചര്‍ച്ച ചെയ്തിരുന്നു. പാര്‍ട്ടിക്കുള്ളിലെ പോര് മറനീക്കി പുറത്തുവരാന്‍ തുടങ്ങിയത് അവിടം മുതലായിരുന്നു.
ശബരിമലയിലെ സമരം അവസാനിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് കൊണ്ടുവന്നെങ്കിലും ശരിയായ രീതിയില്‍ സമരവുമായി മുന്നോട്ട് പോകാന്‍ ബിജെപി നേതാക്കള്‍ക്കാകുന്നില്ല. എഎന്‍ രാധാകൃഷ്ണനില്‍ തുടങ്ങിയ നിരാഹാര സമരം സി കെ പത്മനാഭന്‍ ഏറ്റെടുത്ത് പിന്നീട് ഇപ്പോള്‍ ശോഭാ സുരേന്ദ്രനില്‍ എത്തി നില്‍ക്കുന്നു. ഇനി ശ്രീധരന്‍ പിള്ളയെന്നും വാര്‍ത്തകള്‍ വരുന്നു.
നേതാക്കളുടെ പിടിപ്പുകേട് മാത്രമല്ല, നാക്കും ബിജെപിക്ക് പണി പറ്റിച്ചിട്ടുണ്ട്. എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും മണ്ടത്തരങ്ങളും ഭീഷണിയും ചാനലുകള്‍ക്ക് മു്ന്നില്‍ വരെ വിളമ്പിയത് ജനങ്ങളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്.
ശബരിമലയിലെ സമരം അവസാനിപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് കൊണ്ടുവന്നെങ്കിലും ശരിയായ രീതിയില്‍ സമരവുമായി മുന്നോട്ട് പോകാന്‍ ബിജെപി നേതാക്കള്‍ക്കാകുന്നില്ല. എഎന്‍ രാധാകൃഷ്ണനില്‍ തുടങ്ങിയ നിരാഹാര സമരം സി കെ പത്മനാഭന്‍ ഏറ്റെടുത്ത് പിന്നീട് ഇപ്പോള്‍ ശോഭാ സുരേന്ദ്രനില്‍ എത്തി നില്‍ക്കുന്നു. ഇനി ശ്രീധരന്‍ പിള്ളയെന്നും വാര്‍ത്തകള്‍ വരുന്നു.
ഒരു സമരം പോലും നേരെ കൊണ്ടുപോകാന്‍ അറിയാത്തവരെങ്ങനെ നാട് ഭരിക്കുമെന്ന് ജനം ചോദിച്ചാല്‍ തെറ്റ് പറയാനാകില്ല ബിജെപിക്കാരെ….ഇനി മോദിയെ എത്തിച്ചാലും ഇതില്‍ മാറ്റമുണ്ടാകുമെന്ന് ഒട്ട് പ്രതീക്ഷിക്കാനും വയ്യ.,,.