ബിഷപ്പിൻ്റെ ഇടയലേഖനം, പിസി തോമസും പിസി ജോർജും മികച്ച സ്ഥാനം കരസ്ഥമാക്കാൻ ബിജെപി ശ്രമം; ക്രിസ്ത്യൻ വോട്ടുകൾക്കായി ചെയ്യുന്നത് ഇങ്ങനെ

പാല: ഉപതെരഞ്ഞെടുപ്പിന് സമാപനം കുറിച്ച് പാലായില്‍ ഇന്ന് കലാശക്കൊട്ട് നടക്കുകയാണ്. പ്രചാരണം അവസാനിക്കുമ്പോള്‍ പിടി തരാതെ നില്‍ക്കുന്നത് പാലായിലെ വോട്ടര്‍മാരാണ്. 54 വര്‍ഷം കെഎം മാണിയെ മാത്രം വിജയിപ്പിച്ച പാല മണ്ഡലം ആരെയാണ് തെരഞ്ഞെടുക്കുക എന്നത് നേതാക്കള്‍ക്കിടയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

മണ്ഡലത്തിൽ ഭേതപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാനാണ് എൻഡിഎ ശ്രമിക്കുന്നത്. എൽഡിഎഫും യുഡിഎഫും നേർക്കുനേർ കൊമ്പുകോർക്കുന്ന മത്സരമാക്കാതെ ത്രികോണ മത്സരത്തിനാണ് എൻഡിഎയുടെ ശ്രമം. മണ്ഡലത്തിലെ ഹൈന്ദവ വോട്ടകൾ ഏകീകരിക്കുന്നതിലാണ് ബിജെപി ശ്രദ്ധ കൊടുക്കുന്നത്. ഇതിനായി പാലാ ബിഷപ്പിന്റെ ഇടയലേഖനം ആയുധമാക്കിയിരിക്കുകയാണ് ബിജെപി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശ്വാസികൾ കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികൾ ഉപയോഗപ്പെടുത്തണമെന്നു ആഹ്വനം ചെയ്യുന്ന ഇടയലേഖനമാണ് ബിജെപി തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത്.   കർഷക സംരംഭങ്ങളെ കുറിച്ച് വിശദീകരിക്കുന്ന സർക്കുലറിൽ കേന്ദ്ര സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളെ കുറിച്ചും പ്രതിപാദിക്കുന്നു . പ്രധാന മന്ത്രി സുരക്ഷ ഭീമ യോജന, അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന തുടങ്ങിയ പദ്ധതികൾ വിശ്വാസികൾ ഉപയോഗപ്പെടുത്തണം എന്നാണ് ഇടയലേഖനത്തിൽ പറയുന്നത്.

ഈ ഇടയലേഖനം മോദി സർക്കാരിനുള്ള ബിഷപ്പിന്റെ ഗുഡ് സർട്ടിഫിക്കറ്റ് ആണെന്നാണ് ബിജെപിയുടെ അവകാശവാദം. കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടുകൾ മാറുന്നതിന്റെ സൂചന ആണിതെന്നും ബിജെപി നേതാക്കൾ അവകാശപ്പെടുന്നു. പാലായിൽ സഭയുടെ പിന്തുണ ബിജെപിക്ക് ആണെന്ന് സ്ഥാപിക്കാനും ബിജെപി നേതാക്കൾ ഇടയലേഖനം ഉപയോഗിക്കുന്നു.

മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകൾ ഇടയലേഖനത്തിലൂടെ അനുകൂലമാക്കാനാകുമെന്ന് ബിജെപി കണക്കു കൂട്ടുന്നു. എൻഡിഎയിലെ ഘടക കക്ഷികളായ തോമസിനെയും പിസി ജോർജിനെയും ഉപയോഗിച്ച് കൂടുതൽ വോട്ട് ഷയറിലേയ്ക്ക് എത്തുകയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Top