ബിജെപിയിലേക്ക് ക്ഷണം കിട്ടി, ഒരിക്കലും ബിജെപിക്കാരനാകില്ല- ശശി തരൂർ

കോഴിക്കോട്: ബിജെപിയിൽ ചേരാൻ തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണ് ഈ സംഭവം ഉണ്ടായതെന്നാണ് തരൂർ പറയുന്നത്.

അന്ന് വാജ്പേയി സർക്കാരിലെ ഒരു മന്ത്രി ന്യൂയോർക്കിലെ തന്റെ ഓഫീസിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു. എന്നാൽ തങ്ങൾ ഇരുവരുടെയും കാഴ്ചപ്പാട് ഒന്നല്ലാത്തതിനാലും, രാജ്യത്തെ തങ്ങൾ വീക്ഷിക്കുന്ന വിധം വെവ്വേറെയായതിനാലും താൻ ഒഴിവാക്കിവിട്ടതാണെന്നും തരൂർ മനസുതുറന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വർഷങ്ങളോളം താൻ ഒരു രാഷ്ട്രീയത്തിലാണ് പ്രവർത്തിച്ചത്, അന്നെല്ലാം താൻ വിമർശിച്ച മറ്റൊരു രാഷ്ട്രീയത്തിലേക്ക് പോകാൻ തനിക്ക് പോകാൻ സാധിക്കുമായിരുന്നില്ലെന്നും തരൂർ കൂട്ടിച്ചേർക്കുന്നുണ്ട്.

ഒരുപക്ഷെ അവർ തന്നെ വിദേശകാര്യ മന്ത്രിയാക്കുമായിരുന്നെന്നും എന്നാൽ ഒരിക്കലും തനിക്ക് ഒരു ബിജെപിക്കാരനാകാൻ സാധിക്കില്ലെന്നും താൻ മറുപടി പറഞ്ഞതായും തരൂർ വെളിപ്പെടുത്തുന്നുണ്ട്.

Top