‘എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ’- അമിത് ഷായുടെ യാത്ര ആട് ഇല കടിച്ച് പോകുന്നത് പോലെയെന്ന് കോടിയേരി

കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം. ആയിരക്കണക്കിനു പ്രവര്‍ത്തകരുടെ ഭാരത് മാതാ കീ ജയ് വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രാനായകന്‍ കുമ്മനം രാജശേഖരന് ഹരിത- കുങ്കുമ വര്‍ണ്ണ പതാക കൈമാറി.മാര്‍ക്‌സിസ്റ്റ് അക്രമങ്ങളുടെ നേര്‍സാക്ഷ്യമായി ചിത്രങ്ങളുടെ പ്രദര്‍ശനം വേദിക്കു സമീപം അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷമാണ് യാത്ര ഉദ്ഘാടനച്ചടങ്ങുകള്‍. ബലിദാനികളുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം, ബലിദാനികളുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.അതേസമയം അമിത് ഷായുടെ യാത്ര ആട് ഇല കടിച്ച് പോകുന്നത് പോലെയെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

‘എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് യാത്ര. പയ്യന്നൂര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര വലിയ പൊതുസമ്മേളനത്തിനാണ് പഴയ ബസ് സ്റ്റാന്‍ഡ് പരിസരം സാക്ഷ്യം വഹിച്ചത്. ഗാന്ധി പ്രതിമയില്‍ അമിത് ഷായും നേതാക്കളും പുഷ്പഹാരം അര്‍പ്പിച്ചശേഷം വൈകിട്ട് മൂന്നരയോടെ പദയാത്ര പ്രയാണം തുടങ്ങി. അമിത് ഷായടക്കമുള്ള ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കുചേര്‍ന്ന യാത്ര ആറ് മണിയോടെ പിലാത്തറയില്‍ സമാപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ പരിഹസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആട് ഇല കടിച്ചു പോകുന്നത് പോലെയാണ് അമിത് ഷായുടെ യാത്രയെന്ന് കോടിയേരി പരിഹസിച്ചു. ആട് ഒരിടത്ത് ഇല കടിച്ചാല്‍ പിന്നെ വേറൊരിടത്താകും. അതുപോലെ അമിത് ഷായുടെ യാത്ര ആദ്യ ദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ. പിന്നെ വിശ്രമം. നടക്കുമ്പോള്‍ കാല് പൊട്ടുന്നത് കൊണ്ടാകാം വിശ്രമം. പിന്നെ രണ്ട് ദിവസം കഴിഞ്ഞാണ് യാത്ര. കേരളത്തില്‍ നടന്ന ജാഥകളുടെ ചരിത്രത്തെ തന്നെ പരിഹസിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നടന്ന ജാഥകളെക്കുറിച്ച് അമിത് ഷായ്ക്ക് കുമ്മനം രാജശേഖരന്‍ പറഞ്ഞു കൊടുക്കണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും എംഎല്‍എമാരും ജാഥയില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് പറയുന്നത്. അവര്‍ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യട്ടെ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ക്ക് വെളിപ്രദേശങ്ങളില്‍ മൂത്രമൊഴിക്കേണ്ടി വരില്ലെന്നും കോടിയേരി പറഞ്ഞു. കേരളത്തില്‍ എല്ലായിടത്തും കക്കൂസ് ഉണ്ട്. കക്കൂസ് നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഇന്ധന വില വര്‍ദ്ധന എന്നാണ് പറയുന്നത്. കേരളത്തില്‍ എല്ലായിടത്തും കക്കൂസ് ഉള്ളതിനാല്‍ വില വര്‍ദ്ധനയില്‍ നിന്ന് കേരളത്തെ എങ്കിലും ഒഴിവാക്കണമെന്നും കോടിയേരി പറഞ്ഞു.വാടിക്കല്‍ രാമകൃഷ്ണന്‍ നഗറില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, നളിന്‍ കുമാര്‍ കട്ടീല്‍, ബിജെപി പോണ്ടിച്ചേരി സംസ്ഥാന പ്രസിഡന്റ് വി. സ്വാമിനാഥ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.

Top