
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിശദീകരണ യോഗങ്ങളും ഗൃഹസന്ദർശനവും നടത്താനിറങ്ങിയ ബിജെപിക്ക് നാട്ടുകാരിൽ നിന്നും കടുത്ത അവഗണനയും തിരസ്കാരവുമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ നിയമത്തെ വിശദീകരിക്കാൻ ബി.ജെ.പി നടത്തിയ ജനജാഗ്രതാ സദസ് നാട്ടുകാരും വ്യാപാരികളും ബഹിഷ്ക്കരിച്ചത് പാർട്ടിക്കാതെ നാണക്കേടായിരിക്കുകയാണ്.