കെവി തോമസിനായി വലവീശി ബിജപി!!! ചുക്കാന്‍ പിടിച്ച് ടോം വടക്കന്‍; എറണാകുളം സീറ്റ് വാഗ്ദാനം

കെ.വി.തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് കെ.വി.തോമസിന് സീറ്റ് നല്‍കാത്തതിന് കാരണമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കെവി തോമസിനായി വലവീശിയിരിക്കുകയാണ് ബിജെപി.

എറണാകുളത്ത് യുവ കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ സിറ്റിംഗ് എം പി കെ വി തോമസിനായി ബിജെപി രംഗത്തിറങ്ങുന്നത്. എറണാകുളത്ത് ഹൈബി ഈഡന് നറുക്ക് വീണതോടെ സിറ്റിംഗ് എംപി കെ വി തോമസ് എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. പ്രായമായത് തന്റെ കുറ്റമല്ല. തനിക്ക് സീറ്റ് നല്‍കാത്ത വിധത്തില്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ അനുനയ നീക്കത്തിന് എ ഐസിസി ശ്രമം തുടങ്ങിയത് അറിഞ്ഞതോടെയാണ് എറണാകുളത്ത് ബിജെപി ടിക്കറ്റില് മത്സരിക്കാമെന്ന വാഗ്ദാനം കെ വി തോമസിനെ തേടിയെത്തിയത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കറിയ ടോം വടക്കനാണ് ചര്‍ച്ചകള്‍ ചുക്കാന്‍ പിടിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് കെ വി തോമസിനെ ബിജെപിയിലെത്തിക്കുന്നതിന് ടോം വടക്കന്റെ നേതൃത്വത്തിലുള്ള ശ്രമം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപി കേന്ദ്ര നേതൃത്വം കെ വി തോമസുമായി ഫോണില്‍ സംസാരിച്ചു.

അതേസമയം തനിക്ക് കോണ്‍ഗ്രസില്‍ തുടരാനാണ് താത്പര്യമെന്ന രീതിയില്‍ കെ വി തോമസ് മറുപടി നല്‍കിതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും കെ വി തോമസിനെ താമര ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം തുടരുമെന്നാണ് ലഭിക്കുന്ന വിവരം

Top