കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയ്ക്ക് അനുകൂലമായി നിലപാട് കൈക്കൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന് നേരേ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എ രാധാകൃഷ്ണന്‍. തിരുപ്പതി മോഡലില്‍ ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കാനാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി റോഡിലിട്ട് കത്തിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമലയെ അധിക്ഷേപിച്ച് സംസാരിച്ച, വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച മന്ത്രി ജി. സുധാകരനെ കൈകാര്യം ചെയ്യാന്‍ ആളില്ലേയെന്നും അദ്ദേഹം ചോദിച്ചു.
പ്രളയ സംഭാവന പിരിക്കാന്‍ ‘മണ്ടന്‍മാരെല്ലാം ലണ്ടനി’ലേക്ക് പോവുകയാണ്. ഒരുമിച്ചാണ് തിരിച്ചുവരുന്നതെങ്കില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യം പാര്‍ട്ടി ആലോചിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.