ബിജെപിയ്ക്ക് പാളയത്തില്‍ പടയെന്ന് സംശയം..! വോട്ട് മറിക്കാതിരിക്കാന്‍ നിരീക്ഷണ സംഘം

തിരുവനന്തപുരം: ലോക് സഭാ ഇലക്ഷനില്‍ ബിജെപിക്കെതിരെ പാളയത്തില്‍പടയെന്ന് സംശയം. എന്‍ഡിഎയ്ക്ക് വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളില്‍ വോട്ട് തിരിമറി നടക്കുമോ എന്നാണ് നേതൃത്വം സംശയിക്കുന്നത്. ഇത്തരത്തിലുള്ള വോട്ട് കച്ചവടം തടയാന്‍ നിരീക്ഷകരെ നിയമിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

വോട്ട് കച്ചവടം നടത്തുമോ എന്ന സംശയത്തില്‍ ബി.ജെ.പിയുടെ ചില പ്രാദേശിക, സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണത്തിലെന്ന് സൂചന. ബംഗളൂരുവിലെ ഒരു ഐ.ടി സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവരെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് ദിവസങ്ങളായി നേതാക്കള്‍ക്കിടയില്‍ സംസാരമുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചില നേതാക്കള്‍ പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെയും തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെയും പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍. സാധാരണ പ്രവര്‍ത്തകര്‍ക്കുള്ള പരാതി നേരിട്ടുള്ള അഭിപ്രായത്തിലൂടെയും തേടുന്നുണ്ട്.

മലയാളികളായ എട്ടംഗ സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട മണ്ഡലത്തിലെ ചില നേതാക്കള്‍ മനഃപൂര്‍വം പ്രചാരണ രംഗത്ത് ആശയക്കുഴപ്പമുണ്ടാക്കുന്നതായും പ്രവര്‍ത്തകര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. പത്തനംതിട്ട മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സംഘത്തിലെ രണ്ടുപേരെ സ്ഥിരമായി നിയോഗിച്ചിരിക്കുകയാണ്. നിലവിലുള്ള സംസ്ഥാന നേതാക്കള്‍ക്ക് പുറമേ ആര്‍.എസ്.എസ് പ്രചാരകനായ ഒരാളെ കൂടി പ്രവര്‍ത്തന മേല്‍നോട്ടത്തിന് ഏര്‍പ്പെടുത്തുകയും ചെയ്തു.

പിടിക്കപ്പെട്ടാലും ഉടന്‍ നടപടിയുണ്ടാവില്ലെന്നതിനാല്‍ ആരെയൊക്കെയാണ് നിരീക്ഷണത്തിലാക്കിയതെന്ന് വ്യക്തമല്ല. അത്തരക്കാരെ ആര്‍.എസ്.എസിന്റെ കേഡര്‍ സംവിധാനം സമാന്തരമായി നിരീക്ഷിക്കുന്നുണ്ട്.

Top