ബിജെപി പത്തനംതിട്ട ന്യൂനപക്ഷമോര്‍ച്ച ജില്ലാ സെക്രട്ടറി സിപിഎമ്മിലേക്ക്; ഇവിടെ ബിജെപിയുടെ പ്രവര്‍ത്തനം നടക്കുന്നില്ല, നാമജപം മാത്രം

പത്തനംതിട്ട: ബിജെപിക്ക് അടുത്ത തിരിച്ചടി. ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസ് രാജിവെച്ചു. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് തെരുവില്‍ ഇറക്കുന്നതിലും ന്യൂനപക്ഷങ്ങളോടുളള ബിജെപിയുടെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജി. ബിജെപിയുമായുളള എല്ലാ ബന്ധവും ഉപേക്ഷിക്കുയാണെന്ന് അവര്‍ പറഞ്ഞു. സിപിഐഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യം.

രണ്ടരവര്‍ഷം ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതാണ് താന്‍. 16 വര്‍ഷമായി ഈ പാര്‍ട്ടിയിലുണ്ട്. ഇപ്പോള്‍ തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയംഗവുമാണ്. ബിജെപിയുടെ ഒരു പ്രവര്‍ത്തനവും ഇവിടെ കേരളത്തില്‍ നടക്കുന്നില്ല.നാമജപം മാത്രമേയുളളൂ. ഞങ്ങളെയെല്ലാം നിര്‍ബന്ധിച്ച് തെരുവില്‍ ഇറക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം തരാന്‍ ബിജെപിക്ക് ഒരിക്കലും കഴിയില്ല എന്ന് ബോധ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവര്‍ക്ക് ഹിന്ദുത്വം മാത്രം മതി. അബദ്ധം പറ്റിയാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇതില്‍ നില്‍ക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

Top