വന്ദേമാതരം പാടാനെത്തി, വരിയറിയാതെ നാണംകെട്ട് മടങ്ങി; മധ്യപ്രദേശില്‍ ബിജെപി നേതാക്കള്‍ക്ക് പറ്റിയ അമളി

ഡല്‍ഹി: ദേശഭക്തര്‍, ദേശസ്‌നേഹികള്‍ എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നത് ബിജെപിക്കാരാണ്. ബിജെപിയുടെ മുന്നില്‍ മറ്റാരും ദേശ സ്‌നേഹികളല്ല. എന്നാല്‍ അങ്ങനെയുള്ള ബിജെപി നേതാക്കള്‍ക്ക് അമളി പറ്റി. വന്ദേമാതരം പാടാനെത്തി, പക്ഷേ പാടാന്‍ വരിയറിയില്ലാ. മുഖ്യമന്ത്രി കമല്‍നഥ് വന്ദേമാതരം ആലപിക്കുന്നത് എടുത്തുമാറ്റിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധിക്കാനെത്തിയത്.

ഇന്നലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പാര്‍ക്കില്‍ ഒത്തുകൂടി കൂട്ടമായി വന്ദേമാതരം ആലപിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് പാര്‍ക്കില്‍ എത്തിയത്. ഇതില്‍ എംഎല്‍എ രാമേശ്വര്‍ ശര്‍മ, വിശ്വാസ് സാരംഗ്, കൃഷ്ണ ഗൗര്‍ എന്നിവര്‍ക്കൊപ്പം ജില്ലാ പ്രസിഡന്റ് സുരേന്ദ്ര നാഥും ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒപ്പമുണ്ടായിരുന്ന മൂന്ന് വനിതാ പ്രവര്‍ത്തകര്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ നേതാക്കളോട് പാടാന്‍ പറഞ്ഞപ്പോഴാണ് നേതാക്കള്‍ക്ക് കുഴങ്ങിയത്. എത്തിയ നേതാക്കള്‍ക്കാര്‍ക്കും തന്നെ ദേശഭക്തിഗാനം ആലപിക്കാന്‍ കഴിഞ്ഞില്ല. തനിച്ചാണ് പാടാന്‍ അറിയാത്തതെന്നും സംഘമായിട്ടായിരുന്നെങ്കില്‍ പാടുമായിരുന്നുവെന്നുമുള്ള വ്യത്യസ്തമായ മറുപടിയും നേതാക്കള്‍ നടത്തി.

Top