ക്ഷേത്രങ്ങളിലെ സ്വര്‍ണവും സമ്പത്തും വിറ്റ് പ്രളയ ബാധിതരെ സഹായിക്കണമെന്ന് ബിജെപി എംപി; 21,000 കോടിയുടെ നഷ്ടം നികത്താന്‍ ഇതിലൊരു ഭാഗം മതിയെന്നും ഉദിത് രാജ്

ന്യൂഡല്‍ഹി: പ്രളയബാധിതരെ സഹായിക്കണമെങ്കില്‍ ക്ഷേത്രങ്ങളിലെ സ്വര്‍ണവും സമ്പത്തും ഉപയോഗിക്കണമെന്ന് ബിജെപി എംപി ഉദിത് രാജ്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ എംപിയാണ് ഉദിത് രാജ്. കേരളത്തിലെ പ്രശസ്തമായ മൂന്ന് ക്ഷേത്രങ്ങളിലെ സ്വര്‍ണം വിറ്റ് ദുരിതബാധിതര്‍ക്ക് സഹായം ചെയ്യണമെന്നാണ് ബിജെപി എംപി വ്യക്തമാക്കിയിരിക്കുന്നത്. ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം എന്നിവിടങ്ങളിലെ സമ്പത്ത് ഒരു ലക്ഷം കോടിയിലധികം വരും. 21,000 കോടിയുടെ നഷ്ടം നികത്താന്‍ ഇതിലൊരു ഭാഗം ഉപയോഗിക്കാം. ജനങ്ങള്‍ ഈ ആവശ്യം ഉന്നയിക്കണം. ആളുകള്‍ മരിക്കുകയും രോഗബാധിതരാവുകയും ചെയ്യുമ്പോള്‍ അത്തരം സമ്പത്തിന്റെ ഉപയോഗം എന്താണെന്നും ഉദിത് രാജ് ചോദിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Top