തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ അക്രമം നടക്കുമ്പോള്‍ കാഴ്ചക്കാരായി നോക്കിനിന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തിന്റെ ഭാഗമായി ബിജെപി ഓഫീസ് ആക്രമണത്തിന് ചെന്നവരെ തടയാന്‍ ശ്രമിച്ച് ആശുപത്രിയിലായ പോലീസുകാരന് 5000 രൂപ പാരിതോഷികം. പ്രത്യൂഞ്ജയന്‍ എന്ന പോലീസുകാരനാണ് ആദരിക്കപ്പെട്ടത്. അതേസമയം ഗുണ്ടാകളുടെ ചെയ്തി തടയാന്‍ നോക്കാതെ കണ്ടു രസിച്ച രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചു. ഐജി മനോജ് ഏബ്രഹാമാണ് പാരിതോഷികം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ബൈക്കിലെത്തിയ അക്രമി സംഘത്തെ പിടികൂടാന്‍ അവിടെ ഡ്യൂട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാളായ പ്രത്യൂഞ്ജയന്‍ തടയാന്‍ ശ്രമിച്ചിരുന്നു. ഇവരില്‍ ഒരാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂടുതല്‍ പേരെത്തി പ്രത്യൂഞ്ജയനെ ആക്രമിക്കുക ആയിരുന്നു ദൃശ്യങ്ങളില്‍ സിസിടിവി ദൃശ്യങ്ങളില്‍ പോലീകാരന്‍ അക്രമികളെ പിടിക്കുന്നതും ഇവര്‍ തിരിച്ച് ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ പ്രത്യഞ്ജയന്‍ ആശുപത്രയില്‍ ചികിത്സയിലാണ്. അക്രമം നടക്കുമ്പോള്‍ പ്രത്യഞ്ജയന്‍ ഇവരെ തടയുമ്പോള്‍ നോക്കി നിന്ന അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്, ശ്യാംകൃഷ്ണ എന്നിവരെയാണ് സസ്‌പെന്റ് ചെയ്ത്. പരിക്കേറ്റ പ്രത്യൂഞ്ജയനെ ആശുപത്രിയില്‍ എത്തിയായിരുന്നു മനോജ് ഏബ്രഹാം സന്ദര്‍ശിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത് മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. കൗണ്‍സിലര്‍ ബിനു, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിന്‍ സാജ് കൃഷ്ണ എന്നിവര്‍ക്കെതിരേ ജാമ്യമില്ലവകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലെ അഞ്ചു സീസി ടിവി ക്യാമറളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
അതേസമയം, തലസ്ഥാനത്തെ അക്രമം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ള നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകും. ഇവരെ അറസ്റ്റു ചെയ്യുമെന്നാണ് വിവരം.ബിജെപി ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്‌ഐ അടക്കം അഞ്ചുപേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു.ഈ സമയം മറ്റ് പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. പതിനഞ്ചു മിനുറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയത്.


