മലപ്പുറം:ബീഫ് വെട്ടിത്തോോക്കിയിട്ടിരിക്കുന്നിടത്ത് ‘ബീഫ് വിവാദം ഉയര്‍ത്തിവിടുന്ന ബിജെ.പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ !.. ബീഫിനെചൊല്ലി രാജ്യത്ത് കൊല്ലുംകൊലയുംവരെ നടക്കുമ്പോഴാണ് ഇവിടെ ബീഫും താമരയും തമ്മില്‍ അപൂര്‍വ സൗഹൃദം പങ്കിടുന്ന ദൃശ്യം . മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത വെട്ടം ആലിശേരിയിലാണു അപൂര്‍വ കാഴ്‌ച്ച. ആലിശ്ശേരി അങ്ങാടിയിലെ ബീഫ്‌വില്‍പന നടത്തുന്ന സ്‌റ്റാളിനു ചുറ്റും ബി.ജെ.പി സ്‌ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിക്കുന്ന താമര ചിഹ്നഹ് നത്തിനു പോസ്‌റ്ററുകളാണ്. രാത്രിയില്‍ പതിച്ച പോസ്‌റ്ററുകള്‍ പിറ്റേദിവസം വില്‍പനക്കെത്തിയ ബഫ്‌വില്‍പനക്കാര്‍ കീറിയതുമില്ല. അങ്ങാടിയിലെ ഈബീഫ് വില്‍പന നടത്തുന്ന സ്‌റ്റാളില്‍ ഇറച്ചി വെട്ടാനും കിലോതൂക്കനായുളള തുലാസുംവെക്കുന്ന വലിയപെട്ടിക്കു ചുറ്റുമായുള്ള താമര ദൃശ്യം മതസൗഹാര്‍ദം വിളിച്ചോതുന്നതാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ പലപ്പോഴും ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം നിലനിന്നിരുന്ന മേഖലയിലെ ഈപോസ്‌റ്ററുള്‍ മതസൗഹാര്‍ദം തകര്‍ക്കാനായി ഒരുവിഭാഗം പതിച്ചതാണെന്നുവരെ ആരോപണങ്ങള്‍ പറഞ്ഞിറക്കിയെങ്കിലും നാട്ടുകാര്‍ ഇതൊന്നും ഗൗരവത്തിലെടുത്തിട്ടില്ല.
ഉത്തര്‍പ്രദേശില്‍ പശുവിനെ കൊന്നെന്നാരോപിച്ച് 36വയസ്സുകാരനെ സംഘമാളുകള്‍ കൊലപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്.ഇതിനെ തുടര്‍ന്നു കേരളത്തിലും മറ്റു സംസ്‌ഥാനങ്ങളിലുമുണ്ടായ വിവാദങ്ങള്‍ ഇതുവരെ അടങ്ങിയിട്ടില്ല. ബീഫ് ഫെസ്‌റ്റിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ സംസ്‌ഥാനത്തു തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് വടകര എസ്.എന്‍. കോളേജില്‍ എസ്.എഫ്.ഐ. നടത്തിയ ബീഫ് ഫെസ്‌റ്റ് എ.ബി.വി.പി. പ്രവര്‍ത്തകര്‍ തടഞ്ഞു. കോട്ടയം സി.എം.എസ്. കോളേജില്‍ ബീഫ് ഫെസ്‌റ്റ് നടത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്‌തു. സംഭവത്തെത്തുടര്‍ന്ന് എട്ട് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ുകയയും ചെയ്‌തു.
തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ നടന്ന ബീഫ് ഫെസ്‌റ്റിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്‌റ്റിട്ട അധ്യാപിക ദീപ നിശാന്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എസ്.എന്‍. കോളേജില്‍ എസ്.എഫ്.ഐ. പരിപാടി സംഘടിപ്പിച്ചത്. അതേസമയം തെരഞ്ഞെടുപ്പില്‍ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്ന പ്രവര്‍ത്തനങ്ങളില്‍ സ്‌ഥാനാര്‍ഥികളോ രാഷ്ര്‌ടീയകക്ഷി പ്രവര്‍ത്തകരോ ഏര്‍പ്പെടുന്നത് മൂന്ന് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.
കേരള പഞ്ചായത്ത് രാജ് ആക്‌റ്റ് 121 -ാം വകുപ്പും കേരള മുനിസിപ്പാലിറ്റി ആക്‌റ്റ് 145 -ാം വകുപ്പും പ്രകാരമാണ് ശിക്ഷ ലഭിക്കുക. മറ്റ് രാഷ്ര്‌ടീയ പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും മാത്രമായി വിമര്‍ശനം ഒതുക്കണം. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സ്വകാര്യ ജീവിതത്തെകുറിച്ച് പരാമര്‍ശിക്കാന്‍ പാടില്ല. ജാതിയുടേയോ സമുദായത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കുകയോ ആരാധനാ സ്‌ഥലങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുളള വേദിയായി ഉപയോഗിക്കുകയോ ചെയ്യരുത്. സ്‌ഥാനാര്‍ഥികളോ സമ്മതിദായകനോ മറ്റു വ്യക്‌തികള്‍ക്കെതിരെ സാമൂഹിക ബഹിഷ്‌ക്കരണമോ ജാതിഭ്രഷ്‌ടോ കല്‍പ്പിക്കാന്‍ പാടില്ല. സമാധാനപരമായും സ്വസ്‌ഥമായും സ്വകാര്യജീവിതം നയിക്കാനുളള അവകാശം മാനിക്കണം. വ്യക്‌തികളുടെ നിലപാടിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം അറിയിക്കാനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനവും പിക്കറ്റിങും നടത്തരുതെന്നും നിര്‍ദേശമുണ്ട്.
അതിനിടെ ഇന്നും ബീഫ് വിവാദം ദേസീയ തലത്തില്‍ ചര്‍ച്ചയായി .ഹരിയാന മുഖ്യമന്ത്രി പറഞ്ഞത് ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ മുസ് ലിംകള്‍ക്ക് ഇന്ത്യയില്‍ കഴിയാമെന്ന് ഖട്ടാര്‍ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പശു ഇന്ത്യയില്‍ ഭക്ഷണമല്ല. അത് വിശ്വാസത്തിന്‍െറ ഭാഗമാണ്. ദാദ്രി സംഭവം തെറ്റിദ്ധാരണമൂലം ഉണ്ടായതാണ്. ദാദ്രിയില്‍ കൊല്ലപ്പെട്ട വ്യക്തി പശുക്കളെ പറ്റി വേദനിപ്പിക്കുന്ന പരാമര്‍ശം നടത്തിയതാണ് കൊലപാതകത്തില്‍ കലാശിക്കാന്‍ കാരണമെന്നും ഖട്ടാര്‍ വ്യക്തമാക്കി. പശുവും ഗീതയും സരസ്വതിയും ഇവിടെ ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ മതവിശ്വാസങ്ങളെ മുസ്‌ലീങ്ങള്‍ ലംഘിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ‘മുസ്‌ലീങ്ങള്‍ക്ക് ഈ രാജ്യത്ത് ജീവിതം തുടരാം, പക്ഷെ അവര്‍ ബീഫ് ഉപേക്ഷിക്കണം. പശു ഇവിടെ വിശ്വാസത്തിന്റെ ഭാഗമായ ജീവിയാണ്.’ ദാദ്രി സംഭവത്തെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് ഖട്ടാര്‍ പറഞ്ഞു. ദാദ്രി സംഭവത്തെ ‘തെറ്റിദ്ധാരണയുടെ ഫലം’ എന്നാണ് ഖട്ടാര്‍ വിശേഷിപ്പിച്ചത്.