അമിത് ഷാ ആശുപത്രി വിട്ടു

ഡല്‍ഹി: പന്നിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് ആശുപത്രിയില്‍നിന്നു അദ്ദേഹം മടങ്ങിയത്. അദ്ദേഹം ആശുപത്രി വിട്ടെന്ന് എയിംസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ചയാണ് അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തനിക്കു പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു.

Top