ന്യുഡൽഹി:കേരളത്തിൽ സരിത എസ് നായർ ഉയർത്തിയ ലൈംഗിക പീഡനക്കേസും സോളാർ കേസും ദേശീയതലത്തിലും ഉയരുന്നു .കോൺഗ്രസിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായ കെസി വേണുഗോപാലിനെതിരെ ലൈംഗിക ആരോപണവുമായിട്ട് ബിജെപി രംഗത്തെത്തിയിരിക്കയാണ് . ബലാത്സംഗ കേസിൽ ആരോപണം നേരിടുന്ന വ്യക്തിയാണ് കെസിയെന്നാണ് ബിജെപി ഉയർത്തിയ വിമർശനം. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ കസേര സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബലാംത്സംഗ കേസിൽ ആരോപണ വിധേയനായ കെസിയെ രാജസ്ഥാനിൽ നിന്ന് മത്സരിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ ആരോപിച്ചു.
അഞ്ചു ദിവസം എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം കോൺഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പീഡിപ്പിച്ചു എന്നാണു സരിതയുടെ മൊഴിയും സോളാർ കമ്മീഷൻ റിപ്പോർട്ടും .ഈ വിവരം രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു എന്നും സരിത പാർലമെന്റ് ഇലക്ഷൻ സമയം വെളിപ്പെടുത്തിയിരുന്നു .
അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി. സോളാര്‍ കേസില്‍ മുന്‍ മന്ത്രി കെ സി വേണുഗോപാലിനെതിരേ സരിതാ എസ് നായരുടെ മൊഴിയില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത് . അവരുടെ കയ്യില്‍ അതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു .
അന്നൊരു ബിജെപി ഹര്‍ത്താല്‍ ദിവസമായിരുന്നു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. അത് വിശ്വസിച്ച് റോസ് ഹൗസില്‍ ചെന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ബന്ധപ്പെട്ട ശേഷം മന്ത്രി വരുന്നെന്ന് പറഞ്ഞു. അദ്ദേഹം ഹാളില്‍ ഉണ്ടെന്ന് പറഞ്ഞത് അനുസരിച്ച്. അവര്‍ അവിടേക്ക് പോയി. എന്നാല്‍ അവിടെ നാസറുള്ളയെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കതകടയ്ക്കപ്പെട്ടു. അവിടെ ഉണ്ടായിരുന്നത് കെസിയായിരുന്നു. മദ്യലഹരിയിലായിരുന്ന അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്ത പേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു.
എന്നാൽ ബിജെപി ആരോപണങ്ങളെ പാടെ തള്ളി ഉപമുഖ്യനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ സച്ചിൻ പൈലറ്റ് രംഗത്തെത്തി. യുഡിഎഫ് സര്‍ക്കാരിനെ പുറത്താക്കുന്നതിനായി നടന്ന ഗൂഢാലോചനയുടെ ഭാഗമായാണ് കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവർ ഉൾപ്പെടെയുള്ള 22 നേതാക്കൾക്കെതിരെ ലൈംഗികാരോപണത്തിൽ കേസെടുത്തതെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.
2011 ലാണ് ആരോപണം ഉയർന്നത്. എന്നാൽ 2018 ൽ മാത്രമാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സത്യസന്ധമായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍ ഇത് വരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.ഈ ആരോപണങ്ങളൊക്കെ തള്ളിയാണ് 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം കൂറ്റൻ ഭൂരിപക്ഷത്തിൽ ജയിച്ചത്. ഇത് കെസി വേണുഗോപാലിനോടുള്ള ആ പ്രദേശത്തെ ജനങ്ങളുടെ അഗാധമായ വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും സച്ചിൻ പറഞ്ഞു.അപ്രതീക്ഷിതമായിട്ടായിരുന്നു ഇത്തവണ വേണുഗോപാലിന്റെ പേര് രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചത്. അതും രാജസ്ഥാനിൽ നിന്ന്.
മാർച്ച് 26 നാണ് രാജസ്ഥാനിലെ മൂന്ന് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 76 അംഗങ്ങളാണ് ഉള്ളത്. 73 അംഗങ്ങൾ ബിജെപിക്കും മൂന്ന് അംഗങ്ങൾ ആർഎൽപിക്കും. ഒരു സ്ഥാനാർത്ഥിക്ക് വിജയിക്കാൻ വേണ്ടത് 51 സീറ്റുകളാണ്. നിലവിലെ സ്ഥിതിയിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസിന് വിജയിക്കാൻ സാധിക്കും.ബിജെപിക്ക് ഒന്നും. എന്നാൽ മത്സരം കടുപ്പിച്ച് രണ്ട് സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 21 അംഗങ്ങളുടെ കൂടി പിന്തുണ ഉണ്ടെങ്കിൽ മാത്രമേ രണ്ടാം സീറ്റിലെ വിജയം സാധ്യമാകുള്ളൂ. ഇതിനായി സ്വതന്ത്രർ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങളെ വരുതിയിലാക്കാനുള്ള തന്ത്രങ്ങളിലാണ് ബിജെപി.
രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ അട്ടിമറിയാണ് ലക്ഷ്യമിടുന്നത് .കോൺഗ്രസും ബിജെപിയും നേർക്ക് നേർ പോരാടുന്ന മധ്യപ്രദേശിലും ഗുജറാത്തിലും കോൺഗ്രസ് എംഎൽഎമാരുട രാജിയോടെ കൂടുതൽ സീറ്റുകൾ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. അടുത്ത ലക്ഷ്യം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണ്. നേരത്തേ തന്നെ രാജസ്ഥാനിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ടെന്ന ആരോപണങ്ങൾ ശക്തമായിരുന്നു. രാജ്യസഭ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിലും ബിജെപി സംസ്ഥാനത്ത് പ്രത്യേക സ്ട്രാറ്റജികൾ തന്നെ തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതിനിടെ രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെസി വേണുഗോപാലിനെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ ആദ്യ നീക്കം.എന്നാൽ സരിതയുടെ ലൈംഗിക ആരോപണം വീണ്ടും സജീവമാകുകയാണ് .അത് ദേശീയതലത്തിലും ചർച്ച ആവുകയാണ് വേണുഗോപാലിലൂടെ .
BJP raises rape charges against Congress leader K C Venugopal.BJP state president Satish Poonia on Monday had reportedly accused Chief Minister Ashok Gehlot of sending Venugopal to the Rajya Sabha from the state to save his chair and alleged that the Congress candidate had a rape case registered against him.Responding to the allegations, Pilot in a statement said it was the ‘BJP’s tendency to make false allegations for political gains ahead of every election’.He said the lawsuit against which BJP leaders are campaigning was lodged against Kerala’s former CM Oommen Chandy, Venugopal and 22 other leaders as part of a conspiracy to oust the United Democratic Front government. Pilot said the ‘so-called allegations’ were levelled in 2011 and the FIR was registered in this case only in 2018.but due to a lack of any truthful evidence, no action has been taken on the complaint till date, Pilot said.