ബി.ജെ.പി പരിഗണിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥികളുടെ ലിസ്റ്റിൽ ആരിഫ് മുഹമ്മദ് ഖാനും.രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കും

ന്യൂദല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ബി.ജെ.പി പരിഗണിക്കുന്ന രാഷ്ട്രപതി സ്ഥാനാര്‍ഥികളുടെ ലിസ്റ്റിൽ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ള രണ്ട് നേതാക്കളാണ് ബി.ജെ.പിയുടെ ആദ്യ പട്ടികയിലുള്ളത്. ചത്തീസ്ഗഡ് ഗവര്‍ണറായ അനസൂയ യൂക്കേ, മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപതി മുര്‍മു എന്നിവരാണിത്. മധ്യപ്രദേശിലെ ചിന്ദ്വാരയാണ് അനസൂയയുടെ ജന്മദേശം. കേന്ദ്ര, സംസ്ഥാന പട്ടിക വര്‍ഗ കമ്മീഷനുകളുടെ ഭാഗമായിരുന്നു.

ദ്രൗപതി മുര്‍മു ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഡീഷയില്‍ മന്ത്രിയായിരുന്നു. മയൂര്‍ബഞ്ജ് ജില്ലയിലാണ് സ്വദേശം. ഗോത്ര വിഭാഗത്തില്‍ നിന്നാണെന്നതും വനിതയുമാണെന്നതും ബിജെപി ഇവരെ കാര്യമായി പരിഗണിക്കാനിടയാക്കുന്നു. അനസൂയയെയും ദ്രൗപതിയെയും കൂടാതെ രണ്ട് പേരാണ് ബിജെപി നേതൃത്വത്തിന്റെ ചര്‍ച്ചകളിലുള്ളത്. കര്‍ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോട്ടിന്റെയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയുമാണത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയുടെ മുതിര്‍ന്ന ദളിത് നേതാവാണ് തവാര്‍ ചന്ദ്. രാജ്യസഭയില്‍ ബിജെപിയെ നയിച്ച നേതാവുമാണ്. ലിബറല്‍ ആശയങ്ങളുള്ള നേതാവ് എന്നറിയപ്പെടുന്നതാണ് ആരിഫ് മുഹമ്മദ് ഖാനെ പരിഗണിക്കുവാന്‍ ബിജെപി തയ്യാറാവുന്നത്. ഹിന്ദുത്വ പാര്‍ട്ടി എന്ന പ്രതിച്ഛായ മാറ്റാനും ഇത് സഹായിക്കുമെന്നവര്‍ കരുതുന്നു. ഇരുവരെയും ഉപരാഷ്ട്രപതി സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് രണ്ട് പേര്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങും അര്‍ജുന്‍ മുണ്ടെയുമാണ്. ദളിത് വിഭാഗങ്ങളില്‍ ശക്തമായ കേഡര്‍ ബേസ് ഉണ്ടാവുന്നത് കൂടി മനസ്സില്‍ കണ്ടാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് ബിജെപിയെത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

Top