നയപ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതി: പ്രതിപക്ഷ ബഹളത്തിൽ ലോകസഭ; ഷെയിം വിളികളും അഭിനന്ദനവും ഒരുമിച്ച്

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പ്രതീക്ഷിച്ചപോലെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള പ്രസംഗത്തിലെ പരാമര്‍ശമാണ് ഭരണകക്ഷിയുടെ നിലയ്ക്കാത്ത കരഘോഷത്തിനും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനും ഇടയാക്കിയത്.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കിയതിലൂടെ മഹാത്മാഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായതായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രസംഗത്തിനിടെ പറഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിപക്ഷം ‘ഷെയിം’ വിളികളോടെയാണ് പ്രതിഷേധം ഉയർത്തിയത്.  പ്രതിഷേധത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയെ ദുര്‍ബലപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടതെന്നും ഭരണഘടനയ്ക്ക് അനുസൃതമായാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രപതി വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരമാണെന്നും അയോധ്യാവിധി രാജ്യം ഏറെ പക്വതയോടെ സ്വീകരിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.

കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ മുത്തലാഖ് അടക്കം നിരവധി നിയമഭേദഗതികള്‍ നടപ്പാക്കി. മുസ്ലീം സ്ത്രീകളുടെ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ ശ്രമം നടത്തി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിയതായും ഈ ദശാബ്ദം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പെ വെള്ളിയാഴ്ച പാലര്‍മെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

Top